കോൾസെന്റർ സജ്ജം, ആപ്പ് റെഡി; കേരള സവാരി ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Spread the love

രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസ് കേരള സവാരി ഇന്ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്്്്‌ളാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്തെ ആദ്യ സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ് പ്രവർത്തനമാരംഭിക്കും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ സജ്ജമായി. കോൾ സെന്റർ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് പരാതികൾ അറിയിക്കാവുന്നതാണ്.
കോൾ സെന്ററിൽ ലഭിക്കുന്ന പരാതികളുടെ പരിഹാരത്തിനായി ത്രിതല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് 24 മണിക്കൂറിനകം പരിഹാരം കണ്ടെത്തും. അതിനു സാധിക്കാത്ത പരാതികൾ ഈ സമയ പരിധിക്കുള്ളിൽ തന്നെ രണ്ടാമത്തെ ലെവൽ ഉദ്യോഗസ്ഥന് കൈമാറുകയും അദ്ദേഹം 12 മണിക്കൂറിനകം പരിഹാരം കാണേണ്ടതുമാണ്. ്അവിടെയും പരിഹരിക്കാനാവാത്ത പരാതികൾ മൂന്നാമത്തെ ലെവൽ ഉദ്യോഗസ്ഥന് കൈമാറും.അദ്ദേഹത്തിന്റേയും അനുവദനീയ സമയം 12 മണിക്കൂർ ആണ്. ഇപ്രകാരം 48 മണിക്കൂറിനുള്ളിൽ എല്ലാ പരാതികൾക്കും പരിഹാരം കണ്ടെത്തും. ഏതെങ്കിലും സാഹചര്യത്തിൽ ഈ മുന്നു തലത്തിലും പരിഹരിക്കാനാവാത്ത പരാതികൾ സി ഇ ഒ തലത്തിൽ വിശദമായി പരിശോധിച്ച് പരിഹാരം കണ്ടെത്തും. അടിയന്തരഘട്ടങ്ങളിലുപയോഗിക്കാവുന്ന പാനിക് ബട്ടൺ ഉൾപ്പെടെ നിരവധി ഫീച്ചറുകളുള്ള ആപ്പും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഉദ്ഘാടനസമയം മുതൽ കേരള സവാരി ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.
സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന കേരളസവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് നടപ്പിലാക്കുക.തുടർന്ന്് പ്രവർത്തനം പഠനവിധേയമാക്കി ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും. ഏറെ പ്രതിസന്ധികൾ നേരിടുന്ന ടാക്‌സി ഓട്ടോ തൊഴിലാളികൾക്ക് ഒരു കൈത്താങ്ങാവുന്നതിനൊപ്പം പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സവാരി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പ്്് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക്് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്്്.
തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു വെബ്്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ കേരള സവാരി സർവീസ് ആദ്യ ബുക്കിംഗ് നിർവഹിക്കും. ഡോ ശശി തരൂർ എം പി, മേയർ ആര്യാ രാജേന്ദ്രൻ, എം എൽ എമാരായ വി കെ പ്രശാന്ത്്്, കടകംപള്ളി സുരേന്ദ്രൻ, എം വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ ഡി സുരേഷ്‌കുമാർ ,സംസ്ഥാനപോലീസ്് മേധാവി അനിൽകാന്ത്, ഐടി വകുപ്പ്് അഡീ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഗ്രതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ,തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, എസ് ടി വകുപ്പ ്ഡയറക്ടർ അനുപമ ടി വി, ലേബർ കമ്മിഷണർ നവ്‌ജ്യോത് ഖോസ ,ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ ്‌ജോ. സെക്രട്ടറി ഡോ എസ് ചിത്ര,ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്്്, ഐ ടി ഐ ലിമിറ്റഡ്് ജനറൽ മാനേജർ കെ വി നാഗരാജ്്്, ലീഗൽ മെട്രോളജി കൺട്രോളർ റീന ഗോപൻ തുടങ്ങിയവർ സംബന്ധിക്കും.

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 

Author