ഫെഡറൽ തത്വങ്ങൾ നിലനിർത്തി മാത്രമേ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രസ്വപ്നം സാക്ഷാത്കരിക്കാനാകൂ : മുഖ്യമന്ത്രി

Spread the love

ഫെഡറൽ തത്വങ്ങൾ നിലനിർത്തി മാത്രമേ വൈവിധ്യങ്ങളെയാകെ ഉൾക്കൊള്ളുന്ന രാഷ്ട്രമെന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകൂ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുൾപ്പെടെ ഈ നിലപാടു സ്വീകരിച്ചു മുന്നോട്ടുപോകുകയെന്നതു പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 76-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.
post

ശക്തമായ കേന്ദ്രവും  സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സർക്കാരുകളായിമാറുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫെഡറൽ സംവിധാനത്തിന്റെ കരുത്തുറ്റ അടിത്തറയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കുള്ള സമ്പത്ത് ലഭിക്കുമ്പോൾ മാത്രമേ ഇതിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ചേരൂ. എങ്കിൽ മാത്രമേ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറലിസത്തിന്റെ സമീപനങ്ങൾ പ്രാവർത്തികമാകൂ. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരിന്റെ തലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ഇടപെടലാണു സർക്കാർ നടത്തുന്നത്. വികസനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ടുകൊണ്ടുള്ള ഇടപെടൽ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്.

Author