നാലു മാസദൈര്‍ഘ്യത്തിലുള്ള മൂന്നു ഘട്ട രാജ്യാന്തര പ്രസംഗ മതസരം, രാജ്യാന്തര ഏകാങ്ക നാടക മത്സരം, നൃത്ത മത്സരം, ഇന്റര്‍നാഷനല്‍ കണ്വെന്ഷന് എന്നീ നാലു പ്രധാന ഇവന്റുകളെ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളാണ് ഭാരത സ്വന്ത്ര്യത്തിന്റെ വജ്രജൂബിലിയാഘോഷമായി 2023 ആഗസ്റ്റ് 15 വരെ നടത്തുക. ഓര്‍മാ ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടിവ് കമിറ്റിയുടെ തീരുമാനങ്ങള്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ ഹര് ഘര്‍ തിരംഗയുടെ ഭാഗമായി ഫിലഡല്ഫിയയില് നടന്ന ഭാരത ദേശീയ പതാകാ വന്ദനസമ്മേളനത്തില് വിശദമാക്കി.
ഓര്‍മാ ഇന്റര്‍നാഷണല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ജോസ് ആറ്റുപുറം ഭാരത ദേശീയ പതാക ഉയര്‍ത്തി. ഓര്‍മ്മാ ഇന്റാര്‍നാഷണല്‍ ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് അമ്പാട്ട്, ടിജോ ഇഗ്നേഷ്യസ് പറപ്പുള്ളി (സെക്രട്ടറി), സിബിച്ചന് മുക്കാടന്‍ ( ജോയിന്റ് സെക്രട്ടറി), ഷാജി മിറ്റത്താനി (ജോയിന്റ് ട്രഷറാര്‍), സേവ്യര്‍ ആന്റണി ( ആട്സ് കണ്‍വീനര്‍), എന്നിവര്‍ സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ഓര്‍മാ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് അല്ലി ജോസഫ്, ജനറല്‍ സെക്രട്ടറി ഷാജി അഗസ്റ്റിന്, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ജോയ് പി വി, പൊളിറ്റിക്കല്‍ അഫയേഴ്സ് ചെയര്മാന് റജിമോന്‍ കുര്യാക്കോസ് എന്നിവര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് സൂം മീഡിയയിലൂടെ ആഘോഷത്തില്‍ സന്ദേശം നല്കി.
നന്മകള് സുരഭിലമാക്കിയ, ഗതകാല കേരള കുടുംബമൂല്യങ്ങള്‍, അന്യം നില്‍ക്കരുതെന്നത് ലക്ഷ്യമാക്കി, ഒരേ തൂവല്‍ പക്ഷികളെപ്പോലെ പ്രവര്‍ത്തിക്കുന്ന, രാജ്യാന്തര മലയാളികളുടെ, നിത്യനവ്യ വേദിയാണ്, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന് ഇന്റര്‍നാഷണല്‍ എന്ന, ഓര്‍മാ ഇന്റര്‍നാഷണല്‍. മന്ത്രി റോഷി അഗസ്റ്റിന്, ഡോ. എം വി. പിള്ള, എന്നിവരാണ് ഓര്‍മാ ഇന്റര്‍നാഷണല്‍ രക്ഷാധികാരികള്‍. മുന്‍ കേന്ദ്ര സഹ മന്ത്രി എം എം ജേക്കബ് രക്ഷാധികാരിയായിരുന്നു. വിവിധ രാജ്യങ്ങളില്‍ ഓര്‍മ്മാ ഇന്റാര്‍നാഷണല്‍ പ്രൊവിന്‍സുകളും ചാപ്റ്ററുകളും പ്രവര്‍ത്തിക്കുന്നു.