ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് അംഗവും സംസ്കൃതം ജനറൽ വിഭാഗം അഡ്ജൻക്ട് പ്രൊഫസറുമായ ഡോ. പി. വി. രാമൻകുട്ടി എഴുതിയ ‘സാൻസ്ക്രിറ്റ് – സെൻസിബിലിറ്റി ആൻഡ് മോഡേണിറ്റി’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു. കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ നടന്ന ചടങ്ങിൽ ചിത്രകല അധ്യാപികയും ഗ്രന്ഥത്തിന്റെ കവർ ഡിസൈനറുമായ ആർട്ടിസ്റ്റ് എൻ. ബി. ലതാദേവി ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രൊഫ. വി. ആർ. മുരളീധരൻ അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹൻ, ഡോ. പി. വി. രാമൻകുട്ടി ഡോ. കെ. ആർ. അംബിക, ഡോ. യമുന കെ., ഡോ. എം. എസ്. മുരളീധരൻപിളള, ഡോ. വി. കെ. ഭവാനി, ഡോ. എം. സത്യൻ, ഡോ. ജി. ശ്രീവിദ്യ, ഡോ. കെ. സി. രജിത അമ്പിളി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ് :ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് അംഗവും സംസ്കൃതം ജനറൽ വിഭാഗം അഡ്ജൻക്ട് പ്രൊഫസറുമായ ഡോ. പി. വി. രാമൻകുട്ടി എഴുതിയ ‘സാൻസ്ക്രിറ്റ് – സെൻസിബിലിറ്റി ആൻഡ് മോഡേണിറ്റി’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ആർട്ടിസ്റ്റ് എൻ. ബി. ലതാദേവിക്ക് ആദ്യ പ്രതി നൽകി നിർവ്വഹിക്കുന്നു. ഡോ. എം. മണിമോഹൻ, പ്രൊഫ. വി. ആർ. മുരളീധരൻ, ഡോ. പി. വി. രാമൻകുട്ടി എന്നിവർ സമീപം.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം. 9447123075