പത്തനംതിട്ട ജില്ലയില്‍ വി.എഫ്.പി.സി.കെയുടെ ആഭിമുഖ്യത്തില്‍ ഓണത്തിന് 16 ചില്ലറ വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ നാല് മുതല്‍ ഏഴു വരെയാണ് ഓണവിപണി. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പഴം പച്ചക്കറികള്‍ വിപണി വിലയില്‍ നിന്നും 10 ശതമാനം അധിക വില നല്കി സംഭരിക്കും. ഇവ ചില്ലറ വില്പന വിലയെക്കാള്‍ 30 ശതമാനം വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാം. കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ സംഭരിച്ച് വിപണനം ചെയ്യുന്നതിനായി വി.എഫ്.പി.സി.കെയുടെ 19 ഹോള്‍സെയില്‍ വിപണനകേന്ദ്രങ്ങള്‍ ജില്ലയില്‍ സ്ഥിരമായി പ്രവര്‍ത്തിച്ച് വരുന്നു.
കര്‍ഷകര്‍ക്ക് ഈ വിപണന കേന്ദ്രങ്ങള്‍ വഴി കാര്‍ഷിക ഉത്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി ലേല സംവിധാനത്തില്‍ കൂടി വിപണനം നടത്താം. ബുധന്‍ – ശനി ദിവസങ്ങളില്‍ ചിറ്റാര്‍, ഏറത്ത്, കൊടുമണ്‍, പള്ളിക്കല്‍, തേക്കുതോട്, തിങ്കള്‍ – വ്യാഴം ഏനാത്ത്, മല്ലപ്പള്ളി, കുളനട, പുളിക്കീഴ്, ചൊവ്വ – വെള്ളി കലഞ്ഞൂര്‍, തട്ട, പ്രമാടം, വെച്ചൂച്ചിറ, സീതത്തോട്, ഞായര്‍ – ബുധന്‍ നാരങ്ങാനം, പന്തളം, പുറമറ്റം, തെങ്ങമം എന്നിങ്ങനെയാണ് വിപണികളുടെ പ്രവര്‍ത്തനം.