ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ സംഗമം 2022 വാർഷിക സമ്മേളനം സെപ്റ്റെംബർ 3 ശനിയാഴ്ച എറണാകുളം വൈ എം സി എ ഇന്റർനാഷണൽ യൂത്ത് സെന്ററിൽ വെച്ചു വിവിധ പരിപാടികളോടെ നടത്തപ്പെട്ടു പ്രസ്തുത സമ്മേളനത്തിൽ എം പീ സലീമിനെ പുതിയ കമ്മിറ്റിയുടെ ഗ്ലോബൽ പ്രസിഡന്റായി ഐക്യകണ്ഠേന അടുത്ത 2 വർഷത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ അന്തരിച്ച മുൻ ഗ്ലോബൽ കോഓർഡിനേറ്റർ ശ്രീ ജോസ് മാത്യുപനച്ചിക്കൽ, ചാരിറ്റി കൺവീനർ അജിത് കുമാർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സമ്മേളനത്തിൽ ഗ്ലോബൽചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് മുഖ്യ പ്രഭാഷണം നടത്തി
ജനറൽ സെക്രട്ടറി വർഗീസ് ജോൺ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം കണക്കുകൾ അവതരിപ്പിച്ചു ഗ്ലോബൽ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ ജോർജ് പടികകുടി, ശ്രീ സാബു ചെറിയാൻ, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ ശ്രീ പി പിചെറിയാൻ, ഗ്ലോബൽ വൈസ് പ്രസിഡണ്ട്, ശ്രീ സാജൻ പട്ടേരി, ഇന്ത്യൻ കോഓർഡിനേറ്റർ അഡ്വക്കേറ്റ്. പ്രേമ മേനോൻ, പി എം എഫ്അമേരിക്കൻ പ്രസിഡണ്ട് ശ്രീ ജോയ് പല്ലാട്ടുമഠം, എന്നിവർ ആശംസകൾ അർപ്പിച്ചു പുതിയ ഗ്ലോബൽ ജനറൽ സെക്രട്ടറി സാജൻ പട്ടേരി
നന്ദി രേഖപ്പെടുത്തി.
വൈകിട്ട് 3 മണിക്ക് പ്രതിനിധി സമ്മേളനത്തോടെ ആരംഭിച്ച പരിപാടി പൊതു സമ്മേളനം, തിരഞ്ഞെടുപ്പ്പ്രഖ്യാപനം, പി എം എഫ് ഭവന താക്കോൽ ദാനം, ആദരണം, ശ്രീ മതി ലിസ ഗിരിവാസന്റെ നേതൃത്വത്തിൽ നടത്തിയ കൾച്ചറൽ പ്രോഗ്രാം ശേഷം അത്താഴ വിരുന്നിനോടൊപ്പം രാത്രി 9 മണിക്ക് പരിപാടി അവസാനിച്ചു.
പുതിയ ഭാരവാഹികളെ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് പ്രഖ്യാപിച്ചു. കൊറോണക്ക് ശേഷംആദ്യമായി നടത്തിയ ഓഫ്ലൈൻ സമ്മേളനത്തിൽ പി എം എഫിന്റെ 3 വർഷത്തെ പ്രവർത്തനവും ഭാവിപരിപാടികളും പ്രസിഡണ്ട് വിവരിച്ചു, ഡിജിറ്റൽ ഐ ഡി, ഇൻഷുറൻസ് എന്നിവ ഉടൻ നടപ്പിലാക്കുമെന്നും
പറഞ്ഞു. പി എം എഫിന്റെ പുതിയ ഭവന പദ്ധതി ആയവീടില്ലാത്തവർക്ക് 2 വീടുകളുടെ താക്കോൽ ദാനം, ഗ്ലോബൽ പ്രസിഡണ്ട്, ഗ്ലോബൽ ചെയർമാൻ, ഗ്ലോബൽജനറൽ സെക്രട്ടറി, ഗ്ലോബൽ വൈസ് പ്രസിഡണ്ട്, കേരള കോഓർഡിനേറ്റർ ബിജു കെ തോമസ്, ചന്ദ്രസേനൻ എന്നിവർ ചേർന്ന് നൽകി.
പുതിയ ഗ്ലോബൽ ഭാരവാഹികൾ,
ഗ്ലോബൽ പ്രസിഡണ്ട് – സലിം. എം.പി (ഖത്തർ),
ഗ്ലോബൽ ജനറൽ സെക്രട്ടറി – സാജൻ പട്ടേരി (വിയന്ന, ഓസ്ട്രിയ),
ട്രഷറർ – സ്റ്റീഫൻ കോട്ടയം (സൗദി) വൈസ് പ്രസിഡന്റുമാർ – അഡ്വ. പ്രേമ മേനോൻ (മുംബൈ), ജോസഫ് പോൾ (ഇറ്റലി), ജോ.സെക്രട്ടറിമാർ – ഫിലോമിന നിലവൂർ (ഓസ്ട്രിയ),ബെന്നി തെങ്ങുംപള്ളി (ഇറ്റലി), മീഡിയ കോർഡിനേറ്റർ – ഷാജി രാമപുരം (യുഎസ്എ), ഓർഗനൈസർ – വർഗീസ് ജോൺ (യുകെ), ചാരിറ്റി കോർഡിനേറ്റർ – ഷേർലി സൂസൻ സക്കറിയ ഇവരെ കൂടാതെ പുതിയ ഗ്ലോബൽ ഡയറക്ടർ ബോർഡും നിലവിൽ വന്നു. ഡയറക്ടർ ബോർഡ് മെമ്പർമാർ :ഡോ.ജോസ് കാനാട്ട് ചെയർമാൻ, ജോർജ് പടികകുടി, സാബു ചെറിയാൻ, എം പീ സലീം, വര്ഗീസ് ജോൺ, പി.പി. ചെറിയാൻ ( യുഎസ്എ),ബിജു കെ തോമസ്സ്,
അഡ്വക്കേറ്റ് പ്രേമ മേനോൻ സാജൻ പട്ടേരി എന്നിവർ സ്റ്റേജ് കോംപയറിങ് നടത്തി.
പ്രസിഡണ്ട് എം പീ സലീം
ആഗോള മലയാളികളുടെ ഉന്നമനത്തിനും നന്മയ്ക്കുമായി പ്രവർത്തിക്കുന്ന എം.പീ.സലീം കഴിഞ്ഞ 20 വർഷക്കാലമായി ഖത്തറിലെ സർക്കാർ സ്ഥാപനത്തിൽ ജോലി നോക്കി വരുകയാണ്. അതിനെക്കാൾ ഉപരിയായി 60 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ പ്രസിഡൻ്റാണിദ്ദേഹം. തന്റെ അനിയന്ത്രിതമായ ഔദ്യോഗിക തിരക്കുകൾക്കിടയിലും പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ് ) പ്രവർത്തകർക്കൊപ്പം സംഘടനയുടെ മനസായും, ആത്മാവായും പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് ഇനിയും വിശേഷണങ്ങൾ ഏറെയുണ്ട്..ഖത്തർ മാഹി സൗഹൃദ സംഗമം സ്ഥാപക പ്രസിഡണ്ട്, എംഎം ഹസൈ്കൂൾ അലുമ്നൈ ഖത്തർ സ്ഥാപക ചെയർമാൻ, ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ഐസിസി , ഐസിബിഎഫ് എന്നിവയുടെ ആജീവനാന്ത അംഗം, എംഇഎസ് ഇന്ത്യൻ സ്കൂൾ ഖത്തർ ഡയറക്ടർ ബോർഡ് അംഗം, ഐഇഎസ് പബ്ലിക് സ്കൂൾ , എഞ്ചിനീയറിംഗ് കോളേജ് തൃശൂർ ഡയറക്ടർ ബോർഡ് അംഗം, ആഗോള മലയാളികളുടെ പ്രതീക്ഷയായി മാറിയ ലോക കേരള സഭയുടെ പ്രത്യേക ക്ഷണിതാവ് എന്നിങ്ങനെ പോകുന്നു അവ. എന്നാൽ ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയിലാണ് എം.പി.സലീം പ്രവാസി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. അങ്ങനെ അറിയപ്പെടുവാനാണ് ഇദ്ദേഹത്തിന് കൂടുതൽ ഇഷ്ടവും. അതുതന്നെയാണ് മറ്റു പ്രവാസികളിൽ നിന്ന് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നതും. ഒന്നുകൂടി പറഞ്ഞാൽ 1983 ജനുവരിയിൽ ഖത്തറിൽഎത്തി 40 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന എം.പി. സലീം ഇന്ന് പ്രവാസി മലയാളികൾക്ക് ആശ്വാസത്തിന്റെ തുരുത്താണ്. മണലാരണ്യത്തിലെ സ്നേഹക്കടലാണ്. സാമൂഹത്തിന നന്മ ചെയ്യുക എന്നത് തന്റേയും കൂടി ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുകയും, അതിനായി തന്റെ അധ്വാനവും, സമ്പാദ്യവും, സമയവും മാറ്റി വയ്ക്കുകയും ചെയ്യുന്ന എം.പി.സലിം എന്ന പ്രവാസിയുടെ ജന്മസ്ഥലം കണ്ണൂർ മയ്യഴിയിൽ.