ലഭിച്ച 325 ബോണസ് തർക്കങ്ങളും രമ്യമായി പരിഹരിച്ച് റിക്കോർഡ് നേട്ടവുമായി തൊഴിൽ വകുപ്പ്

Spread the love

ഓണത്തോടനുബന്ധിച്ച് ലഭിച്ച 325 ബോണസ് തർക്കങ്ങളും രമ്യമായി പരിഹരിച്ച് തൊഴിൽ വകുപ്പ്. ഈ റിക്കോർഡ് നേട്ടത്തിനായി വിപുലമായ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമാണ് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വകുപ്പ് നടത്തിയത്. ബോണസ് സംബന്ധിച്ച പൊതുവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാനത്തെ തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ മന്ത്രിതല യോഗം വിളിച്ചു ചേർക്കുകയും ബോണസ് സംബന്ധിച്ച് പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. പൊതുമേഖലയിലെ ബോണസ് തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ജൂലായ് മാസത്തിൽ തന്നെ സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ഇതിന്റെ കൂടി അടിസ്ഥാനത്തിൽ ആഗസ്റ്റ് മാസത്തിൽ ലേബർ കമ്മിഷണർ നവ്‌ജോത്ഖോസ വകുപ്പിലെ എല്ലാ അനുരഞ്ജന ഓഫീസർമാർക്കുമായി സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിലെ തർക്ക പരിഹാരത്തിന് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു. ഇത്തരത്തിൽ ചിട്ടയോടെയുള്ള ഒരുക്കങ്ങളുടെയും നയപരമായ സമീപനത്തിന്റെയും ഫലമായാണ് റിക്കാർഡ് സമയത്തിനുള്ളിൽ തന്നെ തർക്കങ്ങളെല്ലാം പരിഹരിക്കാനായത്.

തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ യോഗത്തിലെ ആവശ്യപ്രകാരം തിരുവനന്തപുരം വേളിയിലെ ഇംഗ്ലീഷ് ഇൻഡ്യൻ ക്ലേ കമ്പനിയിലെ 101 തൊഴലാളികൾക്ക് 2000/- രൂപ നിരക്കിൽ എക്‌സ്‌ഗ്രേഷ്യ അനുവദിച്ചതും റീഹാബിലിറ്റേഷൻ പ്ലാന്റേഷനിലെ തൊഴിലാളികളുടെ ബോണസ് വിഷയം ഒത്തുതീർപ്പാക്കി ഒരുകോടി രൂപ സർക്കാർ ധനസഹായമായി അനുവദിച്ചതും ഏറെ ശ്രദ്ധേയമായി. തൊഴിൽ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ബോണസ് തർക്ക പരിഹാരത്തിന് വിവിധ വകുപ്പ് മന്ത്രിമാരുടെ സാന്നിദ്ധ്യവും ഏറെ ഗുണകരമായി.പൊതു മേഖലാ സ്ഥാപനമായ ഔഷധിയിലെ തൊഴിലാളികളുടെ ബോണസ് തർക്കത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായപ്പോൾ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും തൊഴിൽ വകുപ്പു മന്ത്രി വി ശിവൻകുട്ടിയും സംയുക്തമായി വിളിച്ചുചേർത്ത കശുവണ്ടി വ്യവസായ ബന്ധസമതി യോഗത്തിൽ കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ ബോണസ് ശതമാനത്തിലും അഡ്വാൻസ് ബോണസ് തുക സംബന്ധിച്ച് സമയവായത്തിനും തീരുമാനമായി.

ലേബർ കമ്മീഷണർ നവജോത് ഖോസയുടെ അദ്ധ്യക്ഷതയിൽ നടന്ന കയർ വ്യവസായ ബന്ധ സമിതിയുടെ യോഗത്തിൽ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ബോണസും സ്പിന്നിംഗ് മില്ലുകളിലെ തൊഴിലാളികൾക്ക് ബോണസിനു പുറമേ നൽകേണ്ടതായ അറ്റൻഡൻസ് ഇൻസെന്റീവ് സംബന്ധിച്ചും തീരുമാനമായി. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന എൽ.പി.ജി. സിലിണ്ടർ ട്രക്ക് തൊഴിലാളികളുടെയും, എൽ.പി.ജി. ഡിസ്ട്രിബ്യൂട്ടിംഗ് തൊഴിലാളികളുടെയും ബോണസ് സംബന്ധിച്ച തർക്കം അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാൽ വിളിച്ചുചേർത്ത ചർച്ചയിൽ ഒത്തുതീർപ്പായി സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് സർവ്വീസ് തൊഴിലാളികളുടെയും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ജീവനക്കാരുടെയും, സോമിൽ തൊഴിലാളികളുടെയും ബോണസ് സംബന്ധിച്ച തർക്കം ഡ്യെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എസ്. സിന്ധു വിളിച്ചുചേർത്ത യോഗത്തിലും ഒത്തുതീർപ്പായി.

സംസ്ഥാനമൊട്ടാകെ 14 ജില്ലാ ഓഫീസുകളിലും, മൂന്ന് റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഓഫീസുകളിലുമായി ലഭിക്കുന്ന ബോണസ് സംബന്ധിച്ച തർക്കങ്ങൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതുകൂടാതെ ലഭിക്കുന്ന അപേക്ഷകളിൽ അനുരഞ്ജന ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികൾ ദിനംപ്രതി വീക്ഷിക്കുന്നതിനായി ഒരു ഗൂഗിൾ സ്‌പ്രെഡ്ഷീറ്റ് തയ്യാറാക്കി നൽകുകയും ദിനംപ്രതി അത് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ബോണസ്
സംസ്ഥാനത്തെ സോമിൽ തൊഴിലാളികൾക്ക് 13 ദിവസത്തെ ശമ്പളം ബോണസായി നൽകാൻ തീരുമാനമായി. ഡെപ്യൂട്ടി ലേബർ കമ്മിഷണർ സിന്ധു കെ എസ് തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികളുമായി ലേബർ കമ്മിഷണറേറ്റിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം, ബോണസ് ഈ മാസം 7ന് മുമ്പ് വിതരണം ചെയ്യാനും തീരുമാനമായി.

ഇൻസെന്റീവ്
സ്പിന്നിംഗ് മില്ലുകളിലെ തൊഴിലാളികൾക്ക് മിനിമം ബോണസിന് പുറമെ ഹാജർ ഒന്നിന് 12 രൂപ പ്രകാരം അറ്റൻഡൻസ് ഇൻസെന്റീവ് നൽകാൻ തീരുമാനമായി. ലേബർ കമ്മിഷണർ നവ്‌ജോത് ഖോസയുടെ അദ്ധ്യക്ഷതയിൽ ലേബർ കമ്മിഷണറേറ്റിൽ വച്ച് നടന്ന തൊഴിലാളി തൊഴിലുടമാ പ്രതിനിധി ചർച്ചയിലാണ് തീരുമാനം. അഡീ ലേബർ കമ്മിഷണർ കെ ശ്രീലാൽ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ലേബർ പബ്ലിസിറ്റി ഓഫീസർ
9745507225

Author