ഓണാവധി ദിവസങ്ങളിലും തടസമില്ലാതെ ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. ആശുപത്രികളില്‍ ഡ്യൂട്ടിറോസ്റ്റര്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും ഡ്യൂട്ടിയിലുളള ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മറ്റും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ കോവിഡ് മാനദണ്ഡപ്രകാരം മാത്രമായിരിക്കണം.
ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നെന്ന് ഉറപ്പാക്കണം. അഞ്ച് മിനിറ്റെങ്കിലും തിളപ്പിച്ച് ആറിച്ച വെളളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുളളവര്‍ മുന്‍കരുതലായി ഡോക്സീ സൈക്ലിന്‍ ഗുളിക കഴിച്ച് എലിപ്പനി സാധ്യത ഒഴിവാക്കണമെന്നും ഡിഎംഒ അറിയിച്ചു.