വനിതാ ഗ്രൂപ്പുകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Spread the love

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള 20നും 50നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പുകളാകണം. പ്രകൃതി ദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയായവര്‍, മാറാരോഗങ്ങള്‍ ബാധിച്ചവര്‍ കുടുംബത്തില്‍ ഉള്ളവര്‍, ട്രാന്‍സ്ജെന്‍ഡര്‍, വിധവകള്‍, തീരനൈപുണ്യകോഴ്സില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.സാഫില്‍ നിന്നും ഒരുതവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75ശതമാനം ഗ്രാന്റും, 20ശതമാനം ബാങ്ക് വായ്പയും, അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. ഡ്രൈഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്റ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ് വെന്റിംഗ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍ ഡി.ടി.പി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിംഗ് ആന്റ് നേഴ്സറി, ലാബ് ആന്റ് മെഡിക്കല്‍ സ്റ്റോര്‍, പെറ്റ്സ് ഷോപ്പ്, ഫുഡ് പ്രൊസസിംഗ് മുതലായ യൂണിറ്റുകള്‍ക്കാണ് ഈ പദ്ധതിവഴി ധനസഹായം ലഭിക്കുക.അപേക്ഷകള്‍ മത്സ്യഭവനുകളില്‍ നിന്നും സാഫിന്റെ നോഡല്‍ ഓഫീസില്‍ നിന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. വിലാസം-നോഡല്‍ ഓഫിസര്‍, സാഫ്, കാസര്‍കോട്. ഫോണ്‍ 7306662170, 9645259674

Author