ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല – ഒഴിവുകളുണ്ട്

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ താളിയോലഗ്രന്ഥങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി രണ്ട് പ്രോജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവുകളുണ്ട്. സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഗ്രന്ഥാ സ്ക്രിപ്റ്റിലുളള പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസ ശമ്പളം 20,000/- രൂപയാണ്. പ്രായം 2022 ജനുവരി ഒന്നിന് 45 വയസിൽ കൂടുവാൻ പാടില്ല. താത്പര്യമുളളവർ സെപ്റ്റംബർ 23ന് രാവിലെ പത്തിന് കാലടിയിലുളള സർവ്വകലാശാല ആസ്ഥാനത്ത് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ7907947878.

2)സംസ്കൃത സർവ്വകലാശാലഃ സേ പരീക്ഷ വിജയിച്ചവർക്ക് ബിരുദ പ്രവേശനം;

അവസാന തീയതി സെപ്റ്റംബർ 20

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കീഴിലുളള കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് സേ പരീക്ഷ വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/പ്രീഡിഗ്രി/വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ യോഗ്യത (രണ്ട് വർഷം) നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 2022 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടരുത്. സർവ്വകലാശാലയുടെ വെബ്സൈറ്റ് (www.ssus.ac.in) വഴി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20. ഓൺലൈൻ അപേക്ഷയുടെ ഹാ‍ർഡ് കോപ്പിയും മാർക്ക് ലിസ്റ്റ് അടക്കമുളള നിർദ്ദിഷ്ട രേഖകളുടെ പകർപ്പും അപേക്ഷ ഫീസായ 50/-രൂപ(എസ്. സി./എസ്. ടി. വിദ്യാർത്ഥികൾക്ക് 10/-രൂപ) ഓൺലൈനായി അടച്ചതിന്റെ രസീതും സഹിതം അതാത് പ്രാദേശിക ക്യാമ്പസ് ഡയറക്ടമാർ/കാലടി മുഖ്യക്യാമ്പസിലെ അതാത് വകുപ്പ് മേധാവികൾ എന്നിവർക്ക് സെപ്റ്റംബർ 22ന് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസിൽ ലഭ്യമാണ്.

3) സംസ്കൃത സര്‍വകലാശാലഃ ബി. എ. /ബി. എഫ്. എ. പരീക്ഷകൾ

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി. എ. /ബി. എഫ്. എ., ഏഴാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷകൾക്ക് അപേക്ഷിക്കാനുളള അവസാന തീയതി സെപ്റ്റംബർ 20. ഫൈനോടെ സെപ്റ്റംബർ 23 വരെയും സൂപ്പർ ഫൈനോടെ സെപ്റ്റംബർ 26 വരെയും അപേക്ഷിക്കാം.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author