കൊച്ചി: പ്രമുഖ സൗരോര്‍ജ ഉപകരണ നിര്‍മാണ കമ്പനിയായ ഗോള്‍ഡി സോളാര്‍ 5000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിപുലപ്പെടുത്തി 2025ഓടെ കമ്പനിയെ രാജ്യത്ത് മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യം. ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയും കൂടുതല്‍ പരിസ്ഥിതി സൗഹൃദവുമായ ഹെറ്ററോജങ്ഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ‘ഹെലോക് പ്ലസ്’ സോളാര്‍ പാനലുകളും കമ്പനി പുതുതായി അവതരിപ്പിച്ചു. ഗുജറാത്തില്‍ ആരംഭിച്ച സെല്‍ നിര്‍മാണ യൂനിറ്റില്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കും. ഈ യൂനിറ്റിന്റെ ശേഷിയും വര്‍ധിപ്പിക്കും.
ഫോസില്‍ ഇന്ധങ്ങള്‍ക്ക് പകരമായി പുനരുപയോഗിക്കാന്‍ സാധ്യമാകുന്ന ഊര്‍ജ്ജ ഉല്പാദനത്തിനാണ് തങ്ങള്‍ പരിഗണന നല്‍കുന്നതെന്ന് ഗോള്‍ഡി സോളാര്‍ മാനേജിങ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഈശ്വര്‍ ധോലാകിയ പറഞ്ഞു. പുതുതായി ആരംഭിക്കാനിരിക്കുന്ന സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ യൂണിറ്റില്‍ 4500 പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കും. ഇവരില്‍ 25 ശതമാനം ഗോത്രവര്‍ഗ മേഖലയില്‍ നിന്നുള്ളവര്‍ക്കായി നീക്കിവെക്കും. പുതുതായി റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ മൂന്നു മാസ തൊഴില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Report : Ajith V Raveendran