ഷോപ്‌സി മെഗാ ഗ്രാന്റ് ഷോപ്പിങ് മേളയുടെ ആദ്യ പതിപ്പിന് വന്‍ സ്വീകാര്യത

Spread the love

കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്‌സിയുടെ മെഗാ ഷോപ്പിങ് കാര്‍ണിവലിന്റെ ആദ്യ പതിപ്പ് സമാപിച്ചു. 2022 സെപ്തംബര്‍ 3 മുതല്‍ 11 വരെയാണ് ഗ്രാന്റ് ഷോപ്‌സി മേള നടന്നത്. പ്രാദേശിക വില്‍പ്പനക്കാരുടേയും വിവിധ ബ്രാന്‍ഡുകളുടേയും മികച്ച പങ്കാളിത്തമാണ് മേളയില്‍ കാണാന്‍ കഴിഞ്ഞത്. ഹെഡ്‌ഫോണുകള്‍, ഷൂകള്‍, ടീ-ഷര്‍ട്ടുകള്‍, എത്‌നിക് വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവയാണ് കൂടുതല്‍ വിറ്റഴിച്ചത്. ഈ കാലയളവില്‍ ഷോപ്‌സിയുടെ ഉപഭോക്താക്കളുടെ എണ്ണം 1.2 മടങ്ങ് വര്‍ധിച്ചു. വില്‍പ്പനക്കാരില്‍ 13 മടങ്ങ് വര്‍ധനവാണുണ്ടായത്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കായിരുന്നു കൂടുതല്‍ ഡിമാന്‍ഡ്. നഗരങ്ങളിലുള്ളവര്‍ മാത്രമല്ല നഗരത്തിന് പുറത്തുള്ള ഉപഭോക്താക്കളും ഇത്തവണ ഗ്രാന്‍ഡ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ വിജയത്തിന് വലിയ പങ്കു വഹിച്ചു. ആദ്യപതിപ്പിന് രാജ്യത്തുടനീളം ലഭിച്ച മികച്ച പ്രതികരണത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഫ്‌ളിപ് കാര്‍ട്ട് ന്യൂ ബിസിനെസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ ആദര്‍ശ് മേനോന്‍ പറഞ്ഞു.
ബിഗ്ബില്യണ്‍ ഡെയ്‌സിന്റെ ഭാഗമായുള്ള ഷോപ്‌സി ഗ്രാന്റ് മേളയുടെ അടുത്ത പതിപ്പ് സെപ്തംബര്‍ 23 മുതല്‍ 30 വരെയായിരിക്കും.

Report : Athira