പരിശോധനയ്ക്ക് അയച്ച ഇമ്മുണോഗ്ലോബുലിന്‍ ഗുണനിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തെഴുതിയിരുന്നു. കേന്ദ്ര ഡ്രഗ്‌സ്
ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ 5 പേര്‍ക്കും നല്‍കിയത്. വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്ക പരിഹരിക്കാന്‍ കൂടിയാണ് രണ്ട് ബാച്ച് നമ്പരിലുള്ള ഇമ്മുണോഗ്ലോബുലിന്‍ പരിശോധനയ്ക്കായി കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയില്‍ നേരിട്ടയച്ചത്. പരിശോധനയില്‍ ഇവ സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ആണെന്നാണ് സര്‍ട്ടിഫൈ ചെയ്തത്. വാക്‌സിന്റെ പരിശോധനാ ഫലവും ഉടന്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.