കണക്ടികട്ടില്‍ വെടിവയ്പ്പ്; രണ്ടു പോലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

Spread the love

കണക്ടികട്ട് : കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്ക് നടക്കുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ് ഓഫിസര്‍മാര്‍ക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തു. ഇതിനെ തുടര്‍ന്ന് രണ്ടു പൊലീസ് ഓഫിസര്‍മാര്‍ കൊല്ലപ്പെടുകയും മറ്റൊരു ഓഫിസര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പോലീസ്‌നു നേരെ വെടിയുതിര്‍ത്ത ആള്‍ കൊല്ലപ്പെടുകയും ഇയാളുടെ സഹോദരനു പരുക്കേല്‍ക്കുകയും ചെയ്തു, ബ്രിസ്റ്റോള്‍ പൊലീസ് ഓഫിസര്‍മാരാണ് മരിച്ചത്.

കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്ക് നടക്കുന്നുവെന്ന് അറിയിച്ച് ബുധനാഴ്ച രാത്രിയാണ്‌പോലീസിന് ഫോണ്‍ വന്നത്. പക്ഷേ ഇതു വ്യാജ ഫോണ്‍ കോളായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ബ്രിസ്റ്റോള്‍ പൊലീസ് ചീഫ് പറഞ്ഞു.

മൂന്നു ഓഫിസര്‍മാരാണ് വീട്ടിലെത്തിയത്. ഉടനെ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസര്‍ അലക്‌സ് ഹംസി സംഭവ സ്ഥലത്തുവച്ചും, സെര്‍ജന്റ് ഡസ്റ്റിന്‍ ഡിമോണ്ട് ആശുപത്രിയില്‍ വച്ചും മരിച്ചു.

പ്രതിയെന്ന് സംശയിക്കുന്ന 35 വയസുള്ള നിക്കൊളസ് ബ്രൂച്ചര്‍ പോലീസിന്റെ വെടിയേറ്റ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. 32 വയസുള്ള ഇയാളുടെ സഹോദരന്‍ നാഥന്‍ ബ്രൂച്ചര്‍ക്കും സാരമായി പരുക്കേറ്റു. മുപ്പതോളം തവണ വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറയുന്നു.

 

Author