എക്സ് യുഎഇ പെന്തക്കോസ്ത് കുടുംബസംഗമം അവിസ്മരണീയമായി

Spread the love

ഡാലസ് : ഗൾഫ് രാജ്യങ്ങളിലെ സേവനം അവസാനിപ്പിച്ചു വിവിധ രാജ്യങ്ങളിലേക്കു കുടിയേറിയ യുഎഇ പെന്തക്കോസ്ത് കുടുംബസംഗമം സും പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ചത് അവിസ്മരണീയ മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ചു .

കാനഡയിൽ നിന്നുള്ള പാസ്റ്റർ ചാക്കോച്ചൻശാമുവേലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു. ജോർജ് ആര്യംപള്ളിയിൽ (ഡാളസ്) ഗാനമാലപിച്ചു സംഘടനാ ചെയർമാൻ പാസ്റ്റർ വി പി ജോസ് ഡാളസ് നിശ്ച്ചയിക്കപെട്ട സംഗീർത്തനം വായിച്ചു .തുടർന്നു ചെയർമാൻ എല്ലാവരെയും സ്വാഗതം ചെയ്യുകയും ആമുഖപ്രസംഗം നടത്തുകയും ചെയ്തു. സ്റ്റീവൻ ദേവസ്യ (കേരളം) ഗാനമാലപിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള മുൻ യുഎഇ കുടുംബങ്ങൾ സ്വയം പരിചയപ്പെടുത്തി.അനുഭവങ്ങൾ പങ്കിടുകയും ചെയ്തു

പൊടിയൻ തോമസ് ഡാളസ് മദ്ധ്യസ്ഥ പ്രാർത്ഥനകു നേത്ര്വത്വം നൽകി .ജോയ്സ് ബാബുക്കുട്ടി കപ്പ് മാമ്മൂട്ടിൽ(ഡാളസ് ) ഹിന്ദി ഗാനം ആലപിച്ചു. തുടർന്ന് പാസ്റ്റർ എം കെ വർഗീസ് (കേരളം) കുരിയൻ ജോർജ് (ന്യൂയോർക്) ബെഞ്ചമിൻ തോമസ്( കേരളം) എന്നിവർ ആശംസകൾ അറിയിച്ചു. ഇവാഞ്ചലിസ്റ്റ് മാത്യു ഉമ്മൻ കണക്റ്റിക്കട്ട് നന്ദി പ്രകടിപ്പിച്ചു സമാപന പ്രസംഗത്തിനുശേഷം പാസ്റ്റർ കെ എം സാമുവേൽ (കേരളം) പ്രാർത്ഥനയോടും ആശീർവാദത്തോടെ കൂടി യോഗം സംഗമം സമാപിച്ചു ജിനു ആര്യംപള്ളി ഡാളസ്) കോഡിനേറ്ററായിരുന്നു . എസ് പി ജെയിംസ് ( ദിവ്യ വാർത്ത ചീഫ് എഡിറ്റർ) മീറ്റിംഗ് നിയന്ത്രിക്കുകയും ചെയ്തു.

നീണ്ട വർഷങ്ങൾക്കുശേഷം പരിചയം പുതുക്കാൻ ലഭിച്ച അവസരം ഏവർകും അവിസ്മരണീയമായി . പരസ്പരം ആഹ്ലാദം പങ്കിട്ടതിനു ശേഷം അടുത്ത മീറ്റിംഗ് 2023 സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

Author