വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്ന നിരപരാധികള്‍ക്ക് 36 മില്യണ്‍ ന്യൂയോര്‍ക്ക് സിറ്റി നഷ്ടപരിഹാരം നല്‍കണം

Spread the love

ന്യൂയോര്‍ക്ക് സിറ്റി: 1965 ല്‍ മാല്‍ക്കം എക്‌സ് കൊല്ലപ്പെട്ട കേസ്സില്‍ രണ്ടു ദശാബ്ദത്തിലധികം ജയിലില്‍ കഴിയേണ്ടിവന്ന രണ്ടുപേര്‍ക്കും, ഇവര്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണിക്കും ഉള്‍പ്പെടെ 36 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ ധാരണയായി. മുഹമ്മദ് അസീസ്, ഖാലില്‍് ഇസ്ലാം എന്നിവര്‍ക്ക് ഈ കേസ്സില്‍ 50 വര്‍ഷം വീതമാണ് ജയില്‍ ശിക്ഷ വിധിരുന്നത്. ഇരുവര്‍ക്കും 26 ലക്ഷവും, അറ്റോര്‍ണി ഡേവിഡ് ഷാനിസിന് 10 മില്യണ്‍ ഡോളറുമാണ് ലഭിക്കുക.

Picture2

കഴിഞ്ഞവര്‍ഷം മന്‍ഹാട്ടന്‍ ജഡ്ജിയാണ് ഇരുവരുടേയും പേരിലുള്ള കേസ്സ് ഡിസ്മിസ്സ് ചെയ്തത്. ഈ സമയത്തിനുള്ളില്‍ ഖലീല്‍ ഇസ്ലാം 2009ല്‍ നിര്യാതനായി കൂടെയുണ്ടായിരുന്ന മുഹമ്മദ് അസീസ് 84 വയസ്സില്‍ ജിയില്‍ വിമോചിതനായി. അഡ്ഡോണ്‍ ബാള്‍റൂമില്‍ പ്രസംഗിക്കുന്നതിനിടെ 1965 ഫെബ്രുവരി 21നാണ് മുപ്പത്തി ഒമ്പതു വയസ്സുള്ള മാല്‍ക്കം എക്‌സ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ആഫ്രിക്കന്‍ അമേരിക്കന്‍ മുസ്ലീങ്ങളുടെ പ്രമുഖ വക്താവായി മാറി ജനശ്രദ്ധ പിടിച്ചുപറ്റിയ മാല്‍ക്കം ബ്ലാക്ക് മുസ്ലീം ഓര്‍ഗനൈസേഷനെ അവരുടെ പൗരാവകാശങ്ങളെ കുറിച്ചു ബോധവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുന്നതിന് നാഷ്ണല്‍ ഓഫ് ഇസ്ലാം അംഗങ്ങളായ രണ്ടുപേരും തോമസും ഹാഗനും ചേര്‍ന്ന് മാല്‍ക്കത്തെ കൊലപ്പെടുത്തിയെന്നാണ് കേസ്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനുശേഷം ഇരുവരും കേസ്സില്‍ നിരപരാധികളാണെന്ന് കണ്ടെത്തി ജയില്‍ വിമോചിതരാക്കുകയായിരുന്നു. ഇവരുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ക്ക് പരിഹാരമായിട്ടാണ് 36 മില്യണ്‍ നഷ്ടം പരിഹാരം നല്‍കാന്‍ ധാരണയായത്.

Author