മേയറെ പുറത്താക്കണമെന്ന് ദീപ്തി മേരി വര്‍ഗീസ്

Spread the love

കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടി ജില്ലാ
സെക്രട്ടറിയുടെ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറെ പുറത്താക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്.

 

 

ആര്യ രാജേന്ദ്രൻ

ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് മേയറുടെ നടപടിയിലുണ്ടായത്.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ഖ്യാതി നേടിയ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടി വിധേയത്വം പ്രകടിപ്പിക്കേണ്ടത് ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ടല്ല. സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍ നിയമനങ്ങളിലെ ചട്ടങ്ങള്‍ മറികടന്ന് പാര്‍ട്ടിക്കാരെ നിയമിക്കാനാണ് മേയര്‍ ശ്രമിച്ചത്. സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളുടെ തുടര്‍ച്ചയാണ് മേയറുടെ നടപടി. ചെറുപ്പാക്കാരെ വഞ്ചിക്കുന്ന സിപിഎം സംസ്‌കാരമാണ് ഇതിലൂടെ പ്രതിഫലിച്ചത്. ഇരുപത് ലക്ഷം പേര്‍ക്ക് തൊഴിലെന്ന ഇടതുസര്‍ക്കാരിന്റെ വാഗ്ദാനത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ കേരള ജനതയ്ക്ക് ബോധ്യമായി. നാളിതുവരെ സിപിഎം പട്ടിക അനുസരിച്ച് നടത്തിയ എല്ലാ നിയമനങ്ങളും അസാധു ആക്കണമെന്നും ദീപ്തി മേരി പറഞ്ഞു.

 

 

 

Author