വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജഴ്‌സി പ്രോവിൻസിൻ്റെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേ – ഫിലിപ്പ് മാരേട്ട്

Spread the love

ന്യൂ ജഴ്‌സി: ബെർഗെൻഫീൽഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജേഴ്‌സി പ്രോവിൻസിൻ്റെ പുതിയ ഭാരവാഹികൾ കഴിഞ്ഞദിവസം ചേർന്ന എക്സിക്യൂട്ടീവ് കൗണ്‍സിൽ യോഗത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വേൾഡ് മലയാളി കൗൺസിൽ ഇരുപത്തിയേഴു വർഷം പിന്നിടുമ്പോൾ ജന്മഭൂമി ആയ ന്യൂജേഴ്‌സിയിൽ ആരംഭിച്ച ഈ പ്രോവിൻസ് നല്ലവരായ ചെറുപ്പക്കാരുടെ പ്രവർത്തനമികവുകൾകൊണ്ട് ശ്രെദ്ധയാകർഷിച്ചു.

ചെയർമാൻ സ്റ്റാൻലി തോമസ് , സ്വാഗത പ്രസംഗത്തിൽ സമൂഹത്തിന് ഗുണകരമായ പരിപാടികള്‍, ന്യൂ ജേഴ്‌സിയിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സംഘടിപ്പിക്കുമെന്ന് പ്രസ്താവിച്ചു. അമേരിക്കയിൽ വളർന്നുവരുന്ന നമുടെ പുതിയ തലമുറ ഉത്തമ പൗരന്മാരായി വളർന്നുവരേണ്ടതിൻ്റെ ആവശ്യകതയെപറ്റി സംസാരിച്ചു. പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാംസ്‌ക്കാരിക നേതാക്കളോട് ലോകമലയാളി കൗണ്‍സിലുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അംഗത്വം എടുക്കുണമെന്നും അഭ്യര്‍ത്ഥിച്ചു .

ചെയർമാൻ (സ്റ്റാൻലി തോമസ്) അധ്യക്ഷനായ ഈ യോഗത്തിൽ മുൻ റീജനൽ പ്രസിഡന്റ് ശ്രീ. സുധീർ നമ്പ്യാർ പുതുതായി ചുമതലയേൽക്കുന്നവർക്ക്‌ സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. സ്റ്റാൻലി തോമസ് (ചെയർമാൻ), പ്രദീപ് മേനോൻ (പ്രസിഡന്റ്), രാജീവ് കെ. ജോർജ് (ജനറല്‍ സെക്രട്ടറി), അലൻ ഫിലിപ്പ് (ട്രഷറര്‍), ഷെല്ലീ ജോസ് ( വൈസ് ചെയർമാൻ), രെഞ്ചു തങ്കപ്പൻ (വൈസ് പ്രസിഡന്റ്), ഫിലിപ്പ് മാരേട്ട് (അഡ്‌വൈസറി ബോർഡ് ചെയർമാൻ), സുധീര്‍ നമ്പ്യാര്‍ (അഡ്‌വൈസറി ബോർഡ് മെമ്പർ) എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. ചെയർമാൻ സ്റ്റാൻലി തോമസിൻ്റെ മികവാർന്ന പ്രവർത്തനത്തെ എല്ലാവരും പ്രശംസിച്ചു. തുടർന്ന് അദ്ദേഹത്തെ ഐക്യഖണ്ഡേന വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.

ശ്രീ. ഫിലിപ്പ് മാരേട്ട്, ശ്രീ. സുധീർ നമ്പ്യാർ, ശ്രീ. സ്റ്റാൻലി തോമസ്, മറ്റ് മെംബേർസ് എല്ലാവരുടെയും പരിശ്രമം ആണ് വേൾഡ് മലയാളി കൗൺസിൽ നോർത്ത് ജേഴ്‌സി പ്രോവിൻസിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും പുതുതായി ചുമതലയേൽക്കുന്ന എല്ലാ ഭാരവാഹികളെ അഭിന്ദിച്ചുകൊണ്ടും പ്രസിഡന്റ് ശ്രീ. പ്രദീപ് മേനോൻ ആശംസകൾ അറിയിച്ചു. തുടർന്ന് മലയാളി സമൂഹത്തിന് ലോകമലയാളി കൗണ്‍സിൽ നൽകേണ്ട സംഭാവനകളെ പറ്റിയും മാതൃക പൗരന്മാരെ വാർത്തെടുക്കുന്നതിൽ സംഘടനക്കുള്ള ഉത്തരവാദിത്വത്തെ പറ്റിയും മുൻ റീജനൽ വൈസ് ചെയർമാൻ ശ്രീ. ഫിലിപ്പ് മാരേട്ട് പ്രത്യേകം ഓർമ്മിപ്പിച്ചു. പുതിയ തലമുറയ്ക്ക് വേണ്ടി പ്രത്യേകിച്ചും ഹൈസ്കൂൾ, കോളേജ് കളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേകം സെമിനാറുകളും വർക്ക്‌ഷോപ്പുകളും നടത്തുന്നതിന് സമൂഹത്തിലെ പ്രശസ്ഥരായ പ്രൊഫസർമാരുടെ സേവനം ലഭ്യമാക്കണമെന്ന് മുൻ റീജനൽ പ്രസിഡന്റ് ശ്രീ. സുധീർ നമ്പ്യാർ എടുത്തു പറഞ്ഞു

ഡബ്യു. എം. സി. നോർത്ത് ജേഴ്‌സി പ്രോവിൻസിൻ്റെ ഈ വർഷത്തെ ഫാമിലി നൈറ്റ് ഡിസംബർ 16ന് നടത്തുവാൻ തീരുമാനിച്ചു. ഈ അവസരത്തിൽ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് നമ്മുടെ വളർന്നുവരുന്ന പുതിയ തലമുറയുടെയും, സ്രീകളുടെയും ക്ഷേമത്തെ മുൻ നിർത്തി കലാ സാംസ്‌ക്കാരിക പരിപാടികൾ നടത്തുന്നതിനും ഫാമിലി നൈറ്റ് വൻ വിജയമാക്കി തീർക്കണം എന്നു ഈ യോഗം തീരുമാനിചൂ . തുടർന്ന് വൈസ് ചെയർമാൻ ശ്രീ. ഷെല്ലീ ജോസ് എല്ലാവർക്കും നന്ദി പറഞ്ഞു.

ജോയിച്ചൻപുതുക്കുളം

Author