കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടത്തിലേക്ക് കുതിക്കുകയാണ് “സംരംഭക വർഷം” പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിലും വലിയ മുന്നേറ്റമാണ് കഴിഞ്ഞ ഏതാനും മാസങ്ങൾകൊണ്ട് നമുക്ക് കൈവരിക്കാൻ കഴിഞ്ഞത്. ഇക്കഴിഞ്ഞ മാർച്ച് 30 ന് വ്യവസായ വകുപ്പ് നടപ്പിലാക്കിയ “സംരംഭക വർഷം” പദ്ധതിയുടെ ഭാഗമായി എട്ട് മാസങ്ങൾ കൊണ്ട് കേരളത്തിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളാണ്. 5655.69 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിവഴി കേരളത്തിലേക്കെത്തിയത്. 92,000 സംരംഭങ്ങളാണ് സംരംഭക വർഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്.
ഈ കാലയളവിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് വ്യാപാര മേഖലയിലാണ്. 54,108 തൊഴിലവസരങ്ങളാണ് വ്യാപാരമേഖലയിൽ May be an image of text that says 'എൻ്റെ സംരംഭം 8 മാസം നാടിൻ്റെ അഭിമാനം 2 ലക്ഷം തൊഴിലവസരങ്ങൾ 5655.69 കോടി നിക്ഷേപം 92,000 പുതിയ സംരംഭങ്ങൾ സംരംഭക വർഷം പദ്ധതി മുന്നോട്ട് f000® PINARAYI VIJAYAN'

പുതുതായുണ്ടായത്. 29428 സംരംഭങ്ങളും 1652 കോടിയുടെ നിക്ഷേപവും പുതുതായുണ്ടായി.
കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയിൽ 16129 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 963.68 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിൽ ഈ കാലയളവിൽ ഉണ്ടായത്. 40622 പേർക്കാണ് ഈ മേഖലയിൽ “സംരംഭക വർഷം” വഴി തൊഴിൽ നൽകാൻ സാധിച്ചത്. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 22,312 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 10,743 സംരംഭങ്ങളും 474 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയിൽ സാക്ഷാത്കരിക്കാൻ കഴിഞ്ഞു. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മേഖലയിൽ 7454 തൊഴിലവസരങ്ങളും 4014 സംരംഭങ്ങളും 241 കോടി രൂപയുടെ നിക്ഷേപവും പുതുതായി സൃഷ്ടിക്കപ്പെടുകയുണ്ടായി.
സർവ്വീസ് മേഖലയിൽ 7048 സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും 428 കോടി രൂപയുടെ നിക്ഷേപത്തിനൊപ്പം 16156 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ട
മലപ്പുറം, എറണാകുളം ജില്ലകളാണ് “സംരംഭക വർഷ”ത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്.
വ്യവസായവകുപ്പിനുപുറമേ തദ്ദേശ സ്വയംഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗ സംരക്ഷണം, ടൂറിസം, തൊഴിൽ, ധനം എന്നീ വകുപ്പുകളുടെ ഏകോപനം വഴിയാണ് “സംരംഭക വർഷം” പദ്ധതി മുന്നേറുന്നത്. ഒരു വർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതിവഴി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാൾ വളരെ വലിയ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
പിണറായി വിജയൻ
മുഖ്യമന്ത്രി

Author