ലോക എയ്ഡ്‌സ് ദിനാചരണം: സംഘാടകസമിതി യോഗം ചേര്‍ന്നു

Spread the love

ജില്ലയില്‍ ലോക എയ്ഡ്‌സ് വിരുദ്ധദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലക്കാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘ഒന്നായ് തുല്യരായി തടുത്ത് നിര്‍ത്താം’ എന്ന പേരിലാണ് ലോക എയ്ഡ്‌സ് വിരുദ്ധദിനാചരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
പരിപാടികളുടെ മുന്നോടിയായി നവംബര്‍ 30 ന് വൈകിട്ട് 5.30 ന് പാലക്കാട് കോട്ടമൈതാനത്ത് ദീപം തെളിയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പതിന് ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന ബോധവത്ക്കരണ റാലി ഐ.എം.എ ഹാളില്‍ അവസാനിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, എച്ച്.ഐ.വി എയ്ഡ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, എയ്ഡ്‌സ് സംഘടനാ പ്രതിനിധികള്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് തുടങ്ങിയവര്‍ പങ്കെടുക്കും.

Author