ബജറ്റ് ടൂറിസം: 50-ാമത് നെഫര്‍റ്റിറ്റി യാത്ര 30ന്

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ 50-ാമത് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര നവംബര്‍ 30ന് നടക്കും. ഇതോടെ കഴിഞ്ഞ 10 മാസത്തിനിടെ 50 യാത്രകള്‍ സംഘടിപ്പിച്ച ആദ്യ യൂണിറ്റായി പാലക്കാട് മാറും. ഇത്രയും യാത്രകളിലായി 2007 പേരാണ് അറബിക്കടലിന്റെ ഓളപ്പരപ്പില്‍ യാത്ര ചെയ്തത്. നെഫര്‍റ്റിറ്റി യാത്രകളിലൂടെ മാത്രം 70 ലക്ഷം രൂപ പാലക്കാട് സെല്‍ സമാഹരിച്ചു. അടുത്ത യാത്രകള്‍ ഡിംസംബര്‍ 12, 19, 27 തീയതികളിലും ന്യൂഇയര്‍ സ്‌പെഷല്‍ യാത്ര ഡിസംബര്‍ 31 നും നടക്കുമെന്ന് ബജറ്റ് ടൂറിസം ജില്ലാ കോര്‍ഡിനേറ്റര്‍ വിജയ് ശങ്കര്‍ അറിയിച്ചു. ഫോണ്‍: 9947086128.

Leave Comment