ഉപജീവനമാർഗ്ഗവും വരുമാനവും നഷ്ടപ്പെട്ട് ജീവിക്കാനായി പോരാട്ടം നടത്തുന്നവരാണ് മത്സ്യത്തൊഴിലാളികൾ .അവരെ കലാപകാരികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും .സഭാ വിശ്വാസികളുടെ വിഷയത്തിൽ ഇടപ്പെട്ടതിന്റെ പേരിൽ വൈദികർക്കെതിരെയും ആർച്ച് ബിഷപ്പിനെതിരെയും കേസെടുക്കുന്നത് പ്രതികാര നടപടിയാണ്. വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ
അന്വേഷണം നടത്തണമെന്ന് അതിരൂപതയുടെ ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുന്നത് എന്തുകൊണ്ടാണ് ?ഏത് വിധേനയും സമരം അടിച്ചൊതുക്കുക സർക്കാർ ലക്ഷ്യമാണ്.അതിനായി പുതിയ മാനങ്ങൾ മെനയുകയാണ് സർക്കാർ .അതിൻറെ ഭാഗമാണ് കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഇൻറലിജൻസ് റിപ്പോർട്ട് .സംഘർഷത്തിന് പിന്നിൽ നിരോധിത സംഘടനകൾ എന്നാണ് കണ്ടെത്തൽ .അത്തരമൊരു റിപ്പോർട്ട് ഉണ്ടെങ്കിൽ എന്തുകൊണ്ട് സർക്കാർ പുറത്തു വിടുന്നില്ല. നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണം. മത്സ്യത്തൊഴിലാളികൾക്കെതിരെ പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നത് സർക്കാരാണെന്നും മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.