മിസിസിപ്പി : യുട്ട, മിസിസിപ്പി എന്നീ രണ്ടു സംസ്ഥാനങ്ങള്‍ കൂടി സിഖ് വിശ്വാസം സ്‌കൂള്‍ കരികുലത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ അമേരിക്കയിലെ 16 സംസ്ഥാനങ്ങളില്‍ 24 മില്യണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സിഖ് വിശ്വാസത്തെക്കുറിച്ചു പഠിക്കാനുള്ള അവസരം ലഭിക്കും.
ഇതിനകം 14 സംസ്ഥാനങ്ങള്‍ അവരുടെ സ്‌ക്കൂള്‍ പഠനത്തില്‍ സിഖ് വിശ്വാസം ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നു.
വിവിധ വിശ്വാസങ്ങളെ കുറിച്ചു വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനാണു പുതിയ തീരുമാനം എടുത്തതെന്നു സംസ്ഥാന സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തല്‍ക്കാലം പബ്ലിക്ക് സ്‌കൂളുകളില്‍ മാത്രമാണ് ഇതു അനുവദിച്ചിരിക്കുന്നത്.
ഡിസംബര്‍ 15 നാണ് മിസിസിപ്പി സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ ഇതിനനുകൂലമായി വോട്ട് രേഖപ്പെടുത്തിയത് സംസ്ഥാനത്തെ 4,57,000 വിദ്യാര്‍ഥികള്‍ക്കാണ് ഇനി മുതല്‍ പാഠ്യ പദ്ധതിയില്‍ സിക്ക് മതത്തെ കുറിച്ചു പഠിക്കേണ്ടി വരുന്നത്.സിഖ് കൊയ്‌ലേഷനാണ് ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച പ്രചോദക ശക്തി.
യുട്ട സംസ്ഥാനത്തെ 606000 വിദ്യാര്‍ഥികള്‍ക്കും ഇതു ബാധകമാക്കി യുട്ട സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ തീരുമാനമെടുത്തിരുന്നു.
സിഖ് വിശ്വാസം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തീരുമാനത്തെ സിഖ് കൊയ്ലേഷന്‍ സീനിയര്‍ എഡുക്കേഷന്‍ മാനേജര്‍ ഹര്‍മല്‍ സിങ് സ്വാഗതം ചെയ്തു.