അമേരിക്കയില്‍ ഹിമപാതത്തിലും അതിശൈത്യത്തിലും മരിച്ചവരുടെ സംഖ്യ 34 ആയി

Spread the love

ന്യൂയോർക് : നോർത്ത് അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന ഹിമപാതത്തിലും അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരിച്ചവരുടെ സംഖ്യ 34 ആയി. അതിശക്തമായി തുടരുന്ന ‘ബോംബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അമേരിക്കയിലെ 60 ശതമാനത്തോളം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ശീതക്കാറ്റ് വൈദ്യുതി വിതരണത്തെയും കാര്യമായി ബാധിച്ചു. ക്രിസ്തുമസ്സ് ദിനത്തിൽ രാജ്യവ്യാപകമായി 259785 വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങി..ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി.

Author