വാഷിംഗ്ടനില്‍ ഇലക്ട്രിക് സബ് സ്റ്റേഷനുകള്‍ക്കുനേരെ ആക്രമണം; വൈദ്യുതി വിതരണം തടസപ്പെട്ടു

Spread the love

വാഷിംഗ്ടന്‍: വാഷിംഗ്ടന്‍ ടക്കോമയിലെ നാല് ഇലക്ട്രിസിറ്റി സബ് സ്റ്റേഷനുകള്‍ക്കു നേരെ ഡിസംബര്‍ 26നു നടന്ന ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Picture2

ഞായറാഴ്ച രാവിലെ ടക്കോമയിലെ രണ്ടു പബ്ലിക്ക് യൂറ്റിലിറ്റി സബ് സ്റ്റേഷനുകള്‍ക്കു നേരേയും മറ്റു രണ്ട് എനര്‍ജി ഫെസിലിറ്റികള്‍ക്ക് നേരേയുമാണ് അക്രമണം നടന്നതെന്ന് പിയേഴ്‌സ് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. സബ് സ്റ്റേഷനുകള്‍ക്കു നേരെ നടന്നത് ഒരു സംഘടിത അക്രമണമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വാഷിങ്ടനില്‍ അതിശൈത്യം അനുഭവപ്പെടുന്നതിനിടയില്‍ 14,000 വീടുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് വൈദ്യുതി വിതരണം നിലച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും, കൗണ്ടി അധികൃതരും പബ്ലിക് യൂട്ടിലിറ്റിയും ചേര്‍ന്ന് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Author