കേരള പൊലീസിനെ അടുത്തറിയാം; കയ്യൂര്‍ ഫെസ്റ്റില്‍ പൊലീസ് ആയുധ, വിവര വിനിമയ പ്രദര്‍ശനം

Spread the love

കേരള പൊലീസ് സേന ആദ്യ കാലങ്ങളില്‍ ഉപയോഗിച്ച 303 റൈഫിള്‍ മുതല്‍ ഏറ്റവും ഒടുവിലെ എ.കെ 47 തോക്കുകള്‍ വരെ. വിവര വിനിമയത്തിനായി ഉപയോഗിച്ചിരുന്ന എച്ച്.എഫ് മോര്‍സ് കോഡ് മുതല്‍ ഹൈ ബാന്‍ഡ് ഹാന്‍ഡ് ഹെല്‍ഡ് സെറ്റ് വരെ. കേരള പൊലീസിന്റെ ആയുധ ശേഖരത്തിന്റെയും വിവര വിനിമയ സംവിധാനങ്ങളുടെയും വിപുലമായ പ്രദര്‍ശനമാണ് കയ്യൂരില്‍ നടക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനം കയ്യൂര്‍ ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.
9 എം.എം പിസ്റ്റല്‍ ബ്രൗണിംഗ്, ഗാതക് എ.കെ വിത്ത് ബയോണെറ്റ്, റൈഫിള്‍ 303 വിത്ത് ബയോണറ്റ്, 12 ബോര്‍ പമ്പ്ആക്ഷന്‍ ഗണ്‍, 7.6 എം.എം എസ്.എല്‍.ആര്‍, 5.56 എം.എം ഇന്‍സാസ് , എ.കെ 47 തുടങ്ങിയ ഏഴ് തരം തോക്കുകളാണ് പ്രദര്‍ശനത്തിലുള്ളത്. അഞ്ച് തരം തോക്ക് തിരകളും കൂടെയുണ്ട്.ടിയര്‍ സ്‌മോക്ക് ഗ്രനേഡ് , സ്റ്റണ്‍ ഗ്രനേഡ് , ഡേ മാര്‍ക്കര്‍, സ്റ്റെന്‍ലാക്ക് ഗ്രനേഡ് , സ്റ്റെന്‍ ഷെല്‍ നോര്‍മല്‍ , സ്റ്റെന്‍ ഷെല്‍ ഇലക്ട്രിക്, ടി.എസ് ഷെല്‍ നോര്‍മല്‍, സ്പാഡ്, തുടങ്ങി എട്ട് തരം ഗ്രനേഡുകളും കാഴ്ചക്കാര്‍ക് പരിചയപ്പെടാം. എച്ച്.എഫ് മോര്‍സ് കോഡ് , യുദ്ധമുഖത്തും പ്രകൃതി ദുരന്ത സമയത്തും ഉപയോഗിക്കുന്ന ഹൈ ഫ്രീക്വന്‍സി മാന്‍ പാക്ക്, വി.എച്ച്.എഫ് (വെരി ഹൈ ഫ്രീക്വന്‍സി), യു.എച്ച്.എഫ് (അള്‍ട്രാ ഹൈ ഫ്രാന്‍സി), ലോ ബാന്‍ഡ് സ്റ്റാറ്റിക് സെറ്റ്, ഹൈ ബാന്‍ഡ് ഹാന്‍ഡ് ഹെല്‍ഡ് സെറ്റ്, തുടങ്ങി കേരള പൊലീസ് സേനയിലെ വിവിധ തരം വിവര വിനിമയ സംവിധാനങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഒപ്പം പൊലീസ് നേതൃത്വം നല്‍കിയ വിവിധ മാതൃകാ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും സേനയുടെ കൃത്യനിര്‍വഹണങ്ങളുടെയും ഫോട്ടോ ശേഖരവും ഒരുക്കിയിട്ടുണ്ട്.
കയ്യൂര്‍ ഫെസ്റ്റ് ജനകീയ കൂട്ടായ്മയുടെ സംഘാടനം: എം.രാജഗോപാലന്‍ എം.എല്‍.എഒരു നാടിന്റെ ജനകീയ കൂട്ടായ്മയുടെ സംഘാടനമാണ് കയ്യൂര്‍ ഫെസ്റ്റ്. ഗ്രാമത്തിന്റെ പരിമിതികളെ മുറിച്ചു കടന്നുള്ള സാഹസിക യജ്ഞം ആണ് ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഗ്രാമീണ ജനങ്ങള്‍ക്കുള്ള സുവര്‍ണാവസരം കൂടിയാണിത്. നഗരങ്ങളെ കേന്ദ്രികേരിച്ചുള്ള മെഗാ ഷോകളും ഫെസ്റ്റുകളും സാധാരണമാണ്.കയ്യൂര്‍ എന്ന ഗ്രാമപ്രദേശത്ത് ഇത് സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നത് എം.എല്‍.എ എന്ന നിലയിലും വ്യക്തിപരമായും അഭിമാനത്തോടെ കാണുന്നു. കയ്യൂര്‍ ജി.എല്‍.പി സ്‌കൂളിന്റെ നൂറാം വാര്‍ഷികമാണ് ഇതിന് നിമിത്തമായത്. പുതു തലമുറക്ക് ഈ ഫെസ്റ്റിലൂടെ ചരിത്ര ബോധം പകരാനും സാധിക്കുന്നു. വര്‍ദ്ധിത ജനപങ്കാളിത്തത്തോടെ, അഭിമാനത്തോടെയാണ് ഫെസ്റ്റ് മുന്നോട്ട് പോകുന്നത്.
ള്‍ ലഭിക്കും.

Author