ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ ജനു 3 നു ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു പുതുവത്സര സന്ദേശം നൽകുന്നു

Spread the love

ഹൂ​സ്റ്റ​ണ്‍ :ജനുവരി 3 നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 451-മത് സമ്മേളനത്തിൽ സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പും സു​വി​ശേ​ഷ പ്ര​സം​ഗി​ക​നു​മാ​യ ഡോ. ​സി.​വി. മാ​ത്യു പുതുവത്സര സന്ദേശം നൽകുന്നു.വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ്ൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോ​ർ​ക്ക് ടൈം) ​ആരംഭിക്കുന്നത് .

വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷ·ാ​രും, പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​ത·ാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ജനുവരി 3 നു ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു​വി​ന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ്ര​യ​ർ ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലു​മാ​യോ, ഫോ​ണ്‍ ന​ന്പ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

email–[email protected], [email protected]

ഫോ​ണ്‍: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602 (കോ​ർ​ഡി​നേ​റ്റ​ർ)

Author