ന്യൂയോര്‍ക്ക് : വിന്റര്‍ സീസണ്‍ അതിരൂക്ഷമായതോടെ അമേരിക്കയില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്‌ക്കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നു.
വിന്റര്‍ ബ്രേക്കിനു മുമ്പു തന്നെ ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചു വന്നതോടെ മാസ്‌ക് നിര്‍ബന്ധമാക്കി അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. മാസച്യുസെറ്റ്‌സും, മിഷിഗണു, ചിക്കാഗോയും ഇതോ മാതൃക പിന്തുടരുന്നു. ചിക്കാഗോയിലെ വിദ്യാര്‍ത്ഥികള്‍ റാപ്പിഡ് കോവിഡ് ടെസ്റ്റുകള്‍ നടത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സ്‌ക്കൂളില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ടെസ്റ്റ് നടത്തിയിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബോസ്റ്റണ്‍ ചെല്‍സിയ പബ്ലിക്ക് സ്‌ക്കൂളുകളും സഫ്‌ലോക്ക് കൗണ്ടി ഹൈറിസ്‌ക്ക് കോവിഡ് സാഹചര്യം പ്രഖ്യാപിച്ചതിനാല്‍ മാസ്‌ക് വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരി 9 മുതലാണ് മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നതെന്ന് സൂപ്രണ്ട് ഡോ. അല്‍മിജി എബിറ്റ് പറഞ്ഞു. മിഷിഗണ്‍ സ്‌ക്കൂളുകള്‍ ജനുവരി 9 മുതല്‍ രണ്ടാഴ്ചത്തേക്കാണ് മാസ്‌ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തുവിട്ട ഡാറ്റായനുസരിച്ചു യു.എസ്സില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, ആര്‍.എസ്.വി. ഇന്‍ഫ്‌ലൂവന്‍സ കേസ്സുകള്‍ കുറഞ്ഞു വരുന്നതായാണ് ചൂണ്ടികാണിച്ചിരിക്കുന്നത്. നവംബര്‍ മുപ്പതു മുതല്‍ ഡിസംബര്‍ 4 വരെ കോവിഡ് കേസ്സുകള്‍ 309253 ല്‍ നിന്നും 470699 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് സി.ഡി.സി. വ്യക്തമാക്കി.