വിശ്വാസികൾക്കും ദേവാലയങ്ങൾ ക്കും എതിരെയുള്ള അതിക്രമങ്ങളെ അപലപിച്ച ഡാളസ് എക്യുമെനിക്കൽ ക്ലർജി ഫെലോഷിപ്പ്

Spread the love

ഡാലസ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്തീയ വിശ്വാസികൾക്കും ദേവാലയങ്ങൾക്കു മെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളെ ഡാലസ് എക്യുമെനിക്കൽ ക്ലർജി ഫെല്ലോഷിപ്പ് അപലപിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തു.

ഡാലസിലെ ഇരുപതിൽപരം വ്യത്യസ്ത സ്വഭാ വിഭാഗങ്ങളിലെ വൈദികർ ജനുവരി ആദ്യവാരം ഫാദർ ജോൺ മാത്യു വിന്ടെ വസതിയിൽ ഒത്തുചേർന്ന് ശുശ്രൂഷ മേഖലകളെക്കുറിച്ചും ശുശ്രൂഷയിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച ചെയ്യുന്ന ചെയ്യുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങളെ കുറിച്ചും ചർച്ച ചെയ്യപ്പെട്ടത്.

ഡാളസ്സിലെ വിവിധ ഇടവകകളിലേക്കു പുതുതായി എത്തിച്ചേർന്ന വൈദികരെയും കുടുംബാംഗങ്ങളെയും വൈദിക ട്രസ്റ്റി റവ ഫാദർ ബിനു തോമസ് സ്വാഗതം ചെയ്തു തുടർന്ന് അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. വൈദീകരുടെ കൊച്ചമ്മമാരും കുഞ്ഞുങ്ങളും മനോഹരമായ ഗാനങ്ങൾ ആലപിച്ചു .2003 വർഷത്തിൽ സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ ഡാലസ് സിഎസ്ഐ ചർച്ച് വികാരി റവ ജോജി അബ്രഹാം ധ്യാനപ്രസംഗം നടത്തി .തുടർന്ന് നടന്ന പ്രാർത്ഥനകൾക്ക് വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ ,ഫാദർ തമ്പാൻ തോമസ്, റവ അലക്സ് യോഹന്നാൻ എന്നിവർ നേതൃത്വം നൽകി .ക്ലർജി ഫെലോഷിപ്പ്സെക്രട്ടറി റവ ഫാദർ ബിനു തോമസ്എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

Author