സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തി

Spread the love

ലംങ്കാഷെയര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനക്കിന് കാര്‍സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പോലീസ് ടിക്കറ്റ് നല്‍കി.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്ത സ്ഥിരീകരിച്ചു. ജനുവരി 20 വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ചു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടത്.

സീറ്റ് ബെല്‍റ്റ് ഇടാതെ കാര്‍ ഓടിക്കുന്ന ഒരു വീഡിയോ പ്രധാനമന്ത്രി തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നതിനും ടിക്കറ്റ് നല്‍കുന്നതിനും സാഹചര്യം ഒരുക്കിയത്.

ബ്രിട്ടണില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കുന്നതിന് അനുമതി ഇല്ലായെന്നതും, ടിക്കറ്റും, ഫൈനും ചാര്‍ജ് ചെയ്യുന്നതിനും നിയമമുണ്ടെന്നുള്ളതാണ് വിനയായത്.

പ്രധാനമന്ത്രി തന്റെ തെറ്റ് സമ്മതിക്കുകയും, മാപ്പു അപേക്ഷിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്്താവനയില്‍ പറയുന്നു. എന്നാല്‍ എത്ര സംഖ്യയാണ് പിഴ അടച്ചതെന്ന് വ്യക്തമല്ല. സാധാരണ ഇത്തരം ടിക്കറ്റിന് 500 മുതല്‍ 650 പൗണ്ടു വരെയാണ് പിഴ ഈടാക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി നിയമത്തിന് അതീതനല്ല എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം.

വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വലിയൊരു ചര്‍ച്ചാവിഷയമായിരുന്നു.

ഇതിനു മുമ്പും മറ്റൊരു നിയമലംഘനത്തിന് റാഷിക്ക് ടിക്കറ്റ് ലഭിച്ചിരുന്നു. കൊറോണ വൈറസ് വ്യാപകമായി അവസരത്തില്‍ കൊറോണ വൈറസ് നിയമം ലംഘിച്ചുവെന്നായിരുന്നു ചാര്‍ജ്ജ്.

Author