സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച്ധവളപത്രം പ്രകാശിപ്പിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താ സമ്മേളനo

Spread the love

സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര ധനസ്ഥിതി സംബന്ധിച്ച് യു.ഡി.എഫ് തയാറാക്കിയ ധവളപത്രം പ്രകാശിപ്പിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച പ്രധാന പോയിന്റുകൾ

കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍

കേരളം അതിരൂക്ഷമായ ധനപ്രതിസന്ധിയിലെന്ന് യു.ഡി.എഫ്. ധവളപത്രം.

മൊത്തം കടബാധ്യത നിലവില്‍ 4 ലക്ഷം കോടി.

കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30% താഴെ നില്‍ക്കണം. വര്‍ഷം 2027 ല്‍ 38.2% ആകുമെന്നാണ് RBI പ്രവചിച്ചത്. അതിനെ കവച്ചുവച്ചു ഇപ്പോള്‍ തന്നെ 39.1% ആയി കഴിഞ്ഞു. വലിയ സംസ്ഥാനങ്ങളെക്കാള്‍ അപകടകരമാണിത്

ഒന്നാം ധവളപത്രത്തില്‍ 2020 -ല്‍ പ്രവചിച്ചത് പോലെ KIIFB ഇപ്പോള്‍ നിര്‍ജീവമായി. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് KIIFB പക്കല്‍ ഇപ്പോള്‍ 3419 cr മാത്രമാണ് ഉള്ളത്. ഇതുകൊണ്ട് എങ്ങനെയാണ് 70,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നത്

ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണ്. അതിനോടൊപ്പം ധൂര്‍ത്തും അഴിമതിയും വിലകയറ്റവും കാരണം കേരളം തകര്‍ന്നു

സര്‍ക്കാര്‍ സാധാരണക്കാരെ മറന്ന് പ്രവര്‍ത്തിക്കുന്നത് കാരണം മുടങ്ങിയ പദ്ധതികളും റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്

• അപകടകരമായ ധന സൂചികകള്‍
• റവന്യൂ കമ്മിയും ധന കമ്മിയും വര്‍ദ്ധിച്ചു.
• പൊതുകടവും മൊത്തം കടവും വര്‍ദ്ധിച്ചു.
• നികുതി പിരിവിലെ കെടുകാര്യസ്ഥത
• ജി.എസ്.ടി നടത്തിപ്പിലെ പരാജയം
• പാളിപ്പോയ ആംനസ്റ്റി സ്‌കീം
• കടം കയറി മുടിയുന്ന സര്‍ക്കാര്‍
• താങ്ങാവുന്നതിനും അപ്പുറമുള്ള വായ്പകള്‍
• കിഫ്ബിക്ക് മരണമണി
• ബാധ്യതയായി മാറിയ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനി
• വിലക്കയറ്റം
• സര്‍ക്കാരിന്റെ ധൂര്‍ത്ത്
• വ്യാപകമാകുന്ന അഴിമതി
• സാധാരണക്കാരെ മറന്ന സര്‍ക്കാര്‍
• സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇരുട്ടടി
• കാര്‍ഷിക മേഖലയിലെ പ്രതിസന്ധി
• ബഫര്‍ സോണ്‍ പ്രശ്നത്തിലെ സാമ്പത്തിക ആഘാതം.
• വ്യവസായ രംഗത്തെ തകര്‍ച്ച
• പൊതുമേഖല നഷ്ടത്തില്‍
• പഞ്ചറായ കെ.എസ്.ആര്‍ ടി.സി
• സില്‍വര്‍ ലൈന്‍ എന്ന വെള്ളാന
• ദിശ നഷ്ട്ടപ്പെട്ട പദ്ധതികള്‍
• തകര്‍ന്ന പ്രാദേശിക സര്‍ക്കാരുകള്‍
• കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന വിരുദ്ധ നിലപാടുകള്‍. വികലമായ നയങ്ങള്‍

Author