മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെപിസിസിയില്‍

Spread the love

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച് ജനുവരി 30ന് സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി ആസ്ഥാനത്ത് രാവിലെ 9.30ന് പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും സംഘടിപ്പിക്കും. തുടര്‍ന്ന് ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി കാശ്മീരില്‍ പതാക ഉയര്‍ത്തുന്ന രാവിലെ 10ന് ഇന്ദിരാഭവനിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പതാക ഉയര്‍ത്തും. കെപിസിസി,ഡിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കൂടാതെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ ‘ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം’ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

 

 

 

 

Author