ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സിറ്റി ഇടക്കാല കണ്‍ട്രോളറായി ഇന്ത്യന്‍ അമേരിക്കന്‍ ചാള്‍സ് ഇടച്ചേരില്‍ ചുമതലയേറ്റു. ഫെബ്രുവരി ഏഴിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
മെയ് മാസം നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ സിറ്റി കണ്‍ട്രോളര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നിലവിലുള്ള കണ്‍ട്രോളര്‍ സ്ഥാനം ഒഴിഞ്ഞതിനാലാണ് ചാള്‍സിനെ മേയര്‍ ജിം കെന്നി നോമിനേറ്റ് ചെയ്തത്.
നാലു മാസത്തിനുള്ളില്‍ സിറ്റിയുടെ മൂന്നാമത്തെ കണ്‍ട്രോളറായി നിയമിക്കപ്പെട്ട ചാള്‍സ് ഇടച്ചേരില്‍ കേരളത്തില്‍ നിന്നും രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയിലേക്ക് കുടിയേറിയത്. സിറ്റിയുടെ ഇടക്കാല കണ്‍ട്രോളറായി നിയമിക്കപ്പെടുന്ന ആദ്യ മലയാളിയും ഇന്ത്യന്‍ വംശജനുമാണ് ചാള്‍സ്. സിറ്റിയുടെ നിയമം അനുസരിച്ച് പുതിയ സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ നിലവിലുള്ള സ്ഥാനം രാജിവയ്ക്കണം. ഡമോക്രാറ്റിക് പാര്‍ട്ടിയാണ് സിറ്റിയുടെ ഭരണം കൈയ്യാളുന്നത്.
കണ്‍ട്രോളര്‍ ആയി നിയമിക്കപ്പെടുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കേണ്ടതെന്നും സ്‌കൂള്‍ ഡിസ്ട്രിക്ട്, സിറ്റി എന്നിവയുടെ ചീഫ് ഓഡിറ്റര്‍ കൂടിയാണ് സിറ്റി കണ്‍ട്രോളര്‍.