ബാലനീതി നിയമഭേദഗതിയുടെ ഗുണഭോക്താക്കളായി ദമ്പതിമാര്‍

Spread the love

ആലപ്പുഴ: ബാലനീതി നിയമഭേദഗതിയിലൂടെ ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തില്‍ നിന്നും നല്‍കിയ കുഞ്ഞിന് നിയമപരമായി മാതാപിതാക്കളായി. വിവാഹം കഴിഞ്ഞ് 23 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കാണ് കലക്ടറുടെ ഉത്തരവ് പ്രകാരം മകളെ ലഭിച്ചത്. 2022-ല്‍ നിലവില്‍ വന്ന ബാലനീതി നിയമഭേദഗതി പ്രകാരം ദത്ത് നല്‍കാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്ക് ലഭിച്ചതിന് ശേഷമുള്ള ആദ്യ ഉത്തരവാണിത്.

ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ ചേമ്പറില്‍ നടന്ന ഹിയറിങ്ങില്‍ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. കുഞ്ഞിന്റെ സര്‍ട്ടിഫിക്കറ്റ് മാതാപിതാക്കള്‍ക്ക് കൈമാറി. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആലപ്പുഴ നഗരസഭയില്‍ നിന്നും നല്‍കും. ജില്ലാ ചൈള്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.വി. മിനിമോള്‍, ജില്ല ലോ ഓഫീസര്‍ സി. ഉദയകുമാര്‍ ഡി.സി.പി.ഒ. പ്രൊട്ടക്ഷന്‍ ഓഫീസര്‍ അനു ജയിംസ്, സീനിയര്‍ സൂപ്രണ്ട് പ്രീത പ്രതാപന്‍, ജൂനിയര്‍ സൂപ്രണ്ട് വിനോദ് ജോണ്‍, സീനിയര്‍ ക്ലാര്‍ക്ക് എം.ആര്‍ രാജേഷ്, ശിശു പരിചരണ കേന്ദ്രം ഇന്‍ ചാര്‍ജ്ജ് പ്രിമ സുബാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. ദത്ത് നല്‍കല്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി പ്രതിനിധി കെ.നാസറിന് കൈമാറി.

Author