ഫിനാൻസ്/ അക്കൗണ്ട്‌സ് മാനേജർ ഒഴിവ്

Spread the love

കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ഫിനാൻസ്/ അക്കൗണ്ട്‌സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എ.സി.എ അല്ലെങ്കിൽ എ.ഐ.സി.ഡബ്‌ള്യൂ.എ സി.എം.എ ഇന്റർ യോഗ്യത നേടിയ ശേഷം ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് മേഖലകളിൽ വൻകിട ഇടത്തരം വ്യവസായ രംഗത്ത് അഞ്ച് വർഷം പ്രവൃത്തി പരിചയം എം.കോമും വൻകിട/ ഇടത്തരം വ്യവസായ രംഗത്തെ ഫിനാൻസ്/ അക്കൗണ്ട്‌സ് മേഖലയിൽ ഏഴ് വർഷം പ്രവൃത്തി പരിചയം (ഇതിൽ അഞ്ച് വർഷം മാനേജർ/ ഓഫീസർ കേഡറിൽ ആയിരിക്കണം.

പ്രതിമാസ ശമ്പളം 25000 രൂപ. 2022 ജനുവരി ഒന്നിന് 41 വയസ് കഴിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് സഹിതം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.

Author