ത്രേസിയാമ്മ ഫ്രാൻസിസ് (67) ന്യൂജേഴ്‌സിയിൽ നിര്യാതയായി

Spread the love

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, പരേതനായ ഫ്രാൻസിസ് ചേലക്കലിന്റെ ഭാര്യയുമായ ത്രേസിയാമ്മ ഫ്രാൻസിസ് (67) ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

പരേത മുതലക്കോടം തുറക്കൽ കുടുംബാംഗമാണ്. ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരനായ ഷിൻസ് ഫ്രാൻസിസിന്റെ അമ്മയാണ് പരേത.

മക്കൾ: ഷിൻസ് (ന്യൂജേഴ്‌സി), ഷിജോ (ഐർലൻഡ്).

മരുമക്കൾ: ലീന, പത്തനംതിട്ട കുമ്പഴ കോയിക്കൽ കുടുംബാംഗമാണ് (ന്യൂജേഴ്‌സി), പ്രീമ, മോനിപ്പള്ളി കുളങ്ങര കുടുംബാംഗമാണ് (ഐർലൻഡ്).

കൊച്ചുമക്കൾ: ജയ്‌ഡൻ, മായ, ജോയൽ, ജസ്റ്റിൻ

സഹോദരങ്ങൾ: ജോസഫ് (late), ജോൺ (late), ജോയ്‌, ജെയിംസ്, സാബു, സണ്ണി, ബിജു, അച്ചാമ്മ, ചിന്നമ്മ.

പൊതുദര്‍ശനം: മാർച്ച് 10-ന് വെള്ളിയാഴ്ച വൈകീട്ട് 5-മണി മുതല്‍ 9-മണി വരെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873). 7:30 – ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും.

സംസ്കാരം: മാർച്ച് 11 – ന് (ശനിയാഴ്ച ) രാവിലെ 10 -ന് സോമര്‍സെറ്റ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ന്യൂജേഴ്‌സിയിലെ പിസ്കാറ്റ്വേ റിസറക്ക്ഷന്‍ സെമിറ്ററിയില്‍ 12:00ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854).

Report : Antony Sebastian

Author