കൊച്ചി: രാജ്യത്ത് ആദ്യമായി ആരംഭിക്കാന്‍ പോകുന്ന കാഴ്ച്ചപരിമിതരുടെ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമിലേക്കുള്ള സാദ്ധ്യതാ പട്ടികയില്‍ 2 മലയാളികള്‍ ഇടം പിടിച്ചു. കാഴ്ച്ചപരിമിതര്‍ക്കുള്ള കേരള ടീമംഗങ്ങളായ സാന്ദ്രാ ഡേവിസ്, ജംഷീല. കെ എന്നിവരാണ് ഇന്ത്യന്‍ ടീമിനുള്ള 30 അംഗ സാദ്ധ്യതാ പട്ടികയില്‍ ഇടം പിടിച്ചത്. ഇരുവരും കേരളത്തിന്റെ ഓപ്പണര്‍മാരാണ്. കേരളത്തിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിന്റെ സാദ്ധ്യതാ പട്ടികയിലേക്കുള്ള വഴി തുറന്നത്.
തൃശ്ശൂര്‍ സ്വദേശിയായ സാന്ദ്ര ഡേവിസ് നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്. പാലക്കാട് സ്വദേശിയായ ജംഷീല.കെ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ മെമ്മോറിയല്‍ ബ്ലൈന്‍ഡ് സ്്ക്കൂളില്‍ ക്രാഫ്റ്റ് ടീച്ചറാണ്. ഈ മാസം 26 മുതല്‍ 31 വരെ ഭോപ്പാലില്‍ നടക്കുന്ന ക്യാമ്പില്‍ വെച്ച് ടീമിനെ തെരഞ്ഞെടുക്കും.
ഏപ്രില്‍ 25 മുതല്‍ 30 വരെ കാഠ്മണ്ഡുവില്‍ നേപ്പാളിനെതിരെയാണ് കാഴ്ച്ചപരിമിതരുടെ ഇന്ത്യന്‍ വനിതാ ടീമിന്റെ അരങ്ങേറ്റം. ഓഗസ്റ്റില്‍ ബെര്‍മിങ്ങ്ഹാമില്‍ നടക്കുന്ന വേള്‍ഡ് ബ്ലൈന്‍ഡ് സ്‌പോര്‍ട്ട്‌സ് ആന്റ് ഗെയിംസിലും ഇന്ത്യന്‍ ടീം പങ്കെടുക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡണ്ട് രജനീഷ് ഹെന്റി അറിയിച്ചു.
Re[port : Rejeesh rehman