മിസ്റ്റർ ഇന്ത്യ അനീതിന് ആദരം

Spread the love

ഭിന്നശേഷിക്കാർക്കുള്ള മിസ്റ്റർ ഇന്ത്യ കിരീടം കരസ്ഥമാക്കിയ എസ് എസ് അനീതിനെ തൊഴിൽ വകുപ്പ് ആദരിച്ചു. പ്രതിസന്ധികളെയും വെല്ലുവിളികളെയും ജിവിത വിജയത്തിലേക്കുള്ള ഊർജ്ജമായി മാറ്റിയെടുക്കുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് അനീതെന്ന്് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മിസ്റ്റർ ഏഷ്യ, മിസ്റ്റർ വേൾഡ് ചാമ്പ്യൻഷിപ്പുകൾ നേടണമെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള യജ്ഞത്തിൽ വകുപ്പും സർക്കാരും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. തൊഴിൽ വകുപ്പിൽ ക്ലർക്കായ അനീതിന് മന്ത്രി മൊമൊന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. ലേബർ കമ്മിഷണറേറ്റിൽ നടന്ന ചടങ്ങിൽ ലേബർ കമ്മിഷണർ ഡോ കെ വാസുകി, അഡീ ലേബർ കമ്മിഷണർമാരായ രഞ്ജിത് പി മനോഹർ, കെ ശ്രീലാൽ, കെ എം സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്: പ്രൈവറ്റ്് ട്രെയിനി അപേക്ഷ
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് 2023 ൽ പ്രൈവറ്റ് ട്രെയിനി ആയി പരീക്ഷ എഴുതുന്നതിന് അപേക്ഷിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങൾ വകുപ്പ് വെബ്‌സൈറ്റായ https://det.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 15.

 

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 

Author