അസാപ് കേരളയിൽ 5 വിദേശ ഭാഷകൾ പഠിക്കാൻ ഇപ്പോൾ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം : ഇംഗ്ലീഷിനൊപ്പം ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ജാപ്പനീസ് ഭാഷകൾ ചിലവുകുറഞ്ഞു പഠിക്കാൻ അവസരമൊരുക്കിയൊരുക്കുകയാണ് അസാപ് കേരള. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം അസാപ് കേരളയിൽ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. വിദേശ തൊഴിലവസരങ്ങളും പഠന സൗകര്യങ്ങളും സജീവമായതോടെ ഈ ഭാഷകൾ പഠിക്കുന്നതിനു കേരളത്തിൽ പ്രിയമേറിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ ഈ ഭാഷകൾ പഠിക്കുന്നതിന് വലിയ ഫീസാണ് ഈടാക്കുന്നത്. കുറഞ്ഞ ഫീസിൽ മികച്ച സൗകര്യങ്ങളോടെ വിദേശ ഭാഷകൾ അസാപ് കേരളയിൽ പഠിക്കാം. മാർച്ച് 31 വരെ അപേക്ഷിക്കാം. കാനറാ ബാങ്ക്, കേരള ബാങ്ക് എന്നിവയുടെ സ്കിൽ ലോൺ സൗകര്യം എല്ലാ കോഴ്‌സുകൾക്കും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495 999 623 / 9495 999 709

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ കോഴ്‌സ് വിദ്യാർത്ഥികളെ അവരുടെ ഭാഷയും ആശയവിനിമയ കഴിവുകളും മെച്ചപ്പെടുത്താൻ പ്രാപ്തരാക്കുന്നു. ഈ കോഴ്‌സ് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയും ഭാഷ പരിശീലകരാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. സോഫ്റ്റ് സ്കിൽ ട്രെയ്നർ ആയി തുടക്കത്തിൽ ജോലി ലഭിക്കാൻ അവരസമൊരുക്കുന്ന കോഴ്സാണിത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരേ പോലെ പ്രയോജനപ്പെടും. ഇന്റർവ്യൂകളിലും തൊഴിൽ രംഗത്തും ആവശ്യമായി വരുന്ന ഭാഷാ നൈപുണ്യത്തോടൊപ്പം വ്യക്തിത്വ വികസനത്തിനു കൂടി പ്രാധാന്യം നൽകുന്ന കോഴ്‌സാണ്. ഡിഗ്രിയാണ് യോഗ്യത. എൻ സി വി ഇ ടി ലെവൽ 5 സർട്ടിഫിക്കേഷൻ കോഴ്‌സാണ് ഇത്.
കോഴ്സിന്റെ കാലാവധി: 400 മണിക്കൂർ (6 മാസം)
171 മണിക്കൂർ- തിയറി ക്ലാസുകൾ
109 മണിക്കൂർ- സ്വയം പഠന മൊഡ്യൂൾ
120 മണിക്കൂർ- ഇന്റേൺഷിപ്
എവിടെ: അസാപ് കേരളയ്ക്കു കീഴിലുള്ള 16 കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലും ഈ കോഴ്സ് ലഭ്യമാണ്. വിദ്യാർത്ഥികളുടെ എണ്ണമനുസരിച്ചു കോളേജുകളിലും ഈ കോഴ്സ് സംഘടിപ്പിക്കും.
ബാച്ചുകൾ: റെഗുലർ/ വീക്കെൻഡ് ബാച്ചുകൾ
ഫീസ്: 14750

ജർമൻ
ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞത് ജർമനിയിലേക്ക് കൂടുതലായി ഇന്ത്യൻ ഐടി, ടെക്ക് പ്രഫഷനലുകളെ വേണമെന്നാണ്. ഇതിനായി അവിടെ സർക്കാർ പല ഇളവുകളും പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇന്ത്യക്കാർക്ക് വലിയ അവസരങ്ങളാണ് ജർമനിയിൽ തുറക്കാനിരിക്കുന്നത് എന്നതിനാൽ ജർമൻ ഭാഷാ പഠനത്തിന് സവിശേഷ പ്രാധാന്യമുണ്ട്.
ജർമൻ ഭാഷയിൽ സംസാരിക്കുന്നതിനും ദൈനംദിന ഉപയോഗങ്ങൾക്ക് സഹായകരവുമായ രീതിയിൽ വിദ്യാർത്ഥികളെ ഈ കോഴ്സ് ജർമൻ ഭാഷ പരിശീലിപ്പിക്കും. ഗൊയ്ഥെ സെൻട്രം ആണ് ഈ കോഴ്സ് നടത്തിപ്പിന് അസാപിനെ സഹായിക്കുന്നത്.

കാലാവധി: 90 മണിക്കൂർ
എവിടെ: ഓൺലൈൻ
ഫീസ്: 18880

ഫ്രഞ്ച്
ഫ്രഞ്ച് ഭാഷയിൽ ദൈനംദിന വിവരകൈമാറ്റത്തിന് സഹായകമാരായ രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. അലിയോൻസ് ഫ്രാൻസെയ്സുമായി സഹകരിച്ചാണ് അസാപ് കേരള ഈ കോഴ്സ് പരിശീലനമൊരുക്കുന്നത്. കൊണ്ടന്റ് റൈറ്റർ, ഭാഷ പരിശീലകൻ, വിവർത്തനം, പ്രൂഫ് റീഡിങ് തുടങ്ങിയ മേഖലകളിൽ ജോലി സാധ്യത.
കോഴ്സ് കാലാവധി: 120 മണിക്കൂർ
എവിടെ: ഓൺലൈൻ
ഫീസ്: 9,499

സ്പാനിഷ്
ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ് സ്പാനിഷ്. ഇംഗ്ലീഷ് സംസാരിക്കുന്ന യുഎസിലെ രണ്ടാം ഭാഷയാണിത്. അസാപ് കേരള നൽകുന്ന സ്പാനിഷ് കോഴ്സ് പൂർത്തിയാക്കുന്നതോടെ പഠിതാവ് ഈ ഭാഷയിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള ആശയവിനിമയ ശേഷി നേടും. അടിസ്ഥാന ആവശ്യങ്ങൾ വിവരിക്കുന്നതിന് പതിവായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും ലളിതമായ ശൈലികളും മനസ്സിലാക്കാനും ഉപയോഗിക്കാനും വിദ്യാർത്ഥിക്ക് കഴിയും.
കോഴ്സ് കാലാവധി: 120 മണിക്കൂർ
എവിടെ: ഓൺലൈൻ
ഫീസ്: 28,320

ജാപ്പനീസ്
അലുമ്‌നി സൊസൈറ്റി ഓഫ് AOTS (ASATC) നൽകുന്ന ഒരു ലെവൽ N5 കോഴ്‌സാണ് ജാപനീസ് ഭാഷാ കോഴ്സ്. 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ കോഴ്സിൽ ചേരാം. ജാപ്പനീസ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ, ഗ്രാമർ എന്നിവ ഈ കോഴ്സിന്റെ ഭാഗമായി പഠിക്കാം.
കോഴ്സ് കാലാവധി:
എവിടെ: ഓൺലൈൻ
ഫീസ്: 10,915

Report : ADARSH.R.C

Author