കോട്ടയം : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് കറസ്പോണ്ടന്റായ ഇസാഫ് കോ ഓപ്പറേറ്റീവിന്റെ കസ്റ്റമർ സർവീസ് പോയിന്റ്, എം എസ് എം ഇ ഹബ്ബ്, സൗത്ത് കേരള ടെറിട്ടറി ഓഫീസ് എന്നിവയുടെ പ്രവർത്തനം കോട്ടയം ബേക്കർ ജംഗ്ഷനിലെ സിഎസ്ഐ ബിൽഡിങ്ങിൽ ആരംഭിച്ചു.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുൻ എം എൽ എ സ്റ്റീഫൻ ജോർജ്, ഇസാഫ് കോ-ഓപ്പറേറ്റീവ് വൈസ് ചെയർമാൻ ഡോ. ജേക്കബ് സാമുവേൽ, ചീഫ് ഓപ്പറേറ്റിംങ് ഓഫീസർ രാജേഷ് ശ്രീധരൻ പിള്ള, കൊല്ലം സെന്റ് തോമസ് സിഎസ്ഐ വികാരി റവ. രാജു ജേക്കബ്, ഇസാഫ് ബാങ്ക് എം.എസ്. എം. ഇ. ഹെഡ് സോണി ജോസ്, ഏജൻസി ബാങ്കിംഗ് ഹെഡ് പ്രശാന്ത് ബി., സൗത്ത് കേരള ടെറിറ്ററി ഹെഡ് ഷൈനി വർഗ്ഗീസ്, കംപ്ലയൻസ് ഓഫീസർ ജയരാജൻ വി. കെ., ക്ലസ്റ്റർ ഹെഡ്‍സ് ദീപ ജോസ്, രോഹിത്ത് ജോർജ്ജ് എന്നിവർ സംസാരിച്ചു.
Report : Ajith V Raveendran