സംരംഭകര്‍ക്ക് താങ്ങാവാന്‍ വ്യവസായ വകുപ്പ്

Spread the love

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ സേവനങ്ങള്‍ സൗജന്യമായി സംരംഭകര്‍ക്ക് ഒരുക്കുകയാണ് കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം. വ്യവസായ വാണിജ്യ വകുപ്പിനായി പ്രത്യേകം സജ്ജീകരിച്ച സ്റ്റാളിലാണ് സേവനങ്ങള്‍ ലഭ്യമാവുക.സ്റ്റാളില്‍ നിന്നും ഉദ്യം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള സൗകര്യം സംരംഭകർക്കായി ഒരുക്കിയിട്ടുണ്ട്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, വിപുലീകരിക്കുന്നതിനും, വൈവിധ്യവത്ക്കരിക്കുന്നതിനും ആവശ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തികച്ചും സൗജന്യമായാണ് മേളയില്‍ സംരംഭകര്‍ക്ക് ലഭിക്കുന്നത്. ഇതിനായി ഡി പി ആര്‍ ക്ലിനിക് സജ്ജീകരിക്കും. സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തുന്നു.മാര്‍ജിന്‍ മണി വായ്പ കുടിശ്ശികയുള്ള സംരംഭകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ അപേക്ഷകളും പ്രദര്‍ശന മേളയില്‍ സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വ്യവസായ വകുപ്പ് മുഖേന ലഭിക്കുന്ന എല്ലാ സേവനകളുടെയും വിശദാംശങ്ങളും മേളയില്‍ നിന്ന് ലഭിക്കും. സംശയനിവാരണത്തിന് ഉപജില്ല വ്യവസായ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തും.

Author

Leave a Reply

Your email address will not be published. Required fields are marked *