അടിസ്ഥാന സൗകര്യവികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ഭുതാവഹമായ പുരോഗതി സാധ്യമാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങള്‍ വികസിത രാജ്യങ്ങളോട് കിട പിടിക്കുന്നതാണ്. 2030ല്‍ സഫലമാക്കാന്‍ രാജ്യം ലക്ഷ്യമിട്ട മികവ് ഇതിനകം തന്നെ കേരളം നേടിക്കഴിഞ്ഞതായും അതിശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ് സംസ്ഥാനത്തേതെന്നും മന്ത്രി പറഞ്ഞു.
ഞാറക്കല്‍ താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കെട്ടിടവും ഉപരിതല കുടിവെള്ള സംഭരണിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലമെട്രോ പോലുള്ള പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. എന്നാല്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ പലപ്പോഴും അരിക്കൊമ്പന് നല്‍കുന്ന പ്രാധാന്യം പോലും നല്‍കുന്നില്ല. താലൂക്ക് ആശുപത്രിയില്‍ വികസനത്തിനനുസൃതമായി സ്റ്റാഫുകളെ വിന്യസിക്കുന്ന വിഷയം ഗൗരവത്തോടെ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത രംഗങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അനുസ്യൂതം തുടരുമെന്നും മന്ത്രി പറഞ്ഞു.