ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എ.ടി.എം പദ്ധതിക്ക് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ തുടക്കമായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഒരു രൂപ നാണയമിട്ടാല്‍ ഒരു ലിറ്റര്‍ തണുത്ത വെള്ളവും അഞ്ച് രൂപയുടെ നാണയമിട്ടാല്‍ അഞ്ച് ലിറ്റര്‍ സാധാരണ വെള്ളവും ലഭിക്കും. കിണറില്‍ നിന്ന് ഫില്‍റ്റര്‍ ചെയ്ത ശുദ്ധജലമാണ് നല്‍കുന്നത്. ആയിരം ലിറ്റര്‍ ശേഷിയുളള ടാങ്കിലേക്കാണ് വെള്ളം സംഭരിക്കുന്നത്.പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുലോചന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.വി കുട്ടികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ആസാദ്, സി. രാമകൃഷ്ണന്, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം നജീബ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഫ്ലെമി ജോസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി പ്രിയ, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.