നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം; പേരുമാറ്റിയത് പ്രതിഷേധാര്‍ഹമെന്ന് എംഎം ഹസ്സന്‍

Spread the love

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വസതിയും ഓഫീസുമായിരുന്ന തീന്‍മൂര്‍ത്തിഭവനിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം എന്ന് മാറ്റിയ മോദി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് കണ്‍വീനറും നെഹ്‌റു സെന്ററിന്റെ ചെയര്‍മാനുമായ എംഎംഹസ്സന്‍.

മോദി സര്‍ക്കാരിന്റെ വിവേകശൂന്യമായ നപടിയാണിത്. പേരുമാറ്റിയത് കൊണ്ട് മോദിക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ നെഹ്‌റുവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ തീന്‍മൂര്‍ത്തിഭവനില്‍ നിന്നും മാച്ചുകളയാന്‍ സാധ്യമല്ല. ഈ നടപടി നെഹ്‌റുവീയന്‍ ആശയങ്ങളെ തമസ്‌കരിക്കാന്‍ കുറച്ചുനാളുകളായി ബിജെപി നടത്തുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.നെഹ്‌റുവിന്റെ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങള്‍ സംഘപരിവാര്‍ ശക്തികളെ അസ്വസ്ഥരാക്കുന്നതിലാണ് ഇത്തരം ഹീനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്.

സ്വാതന്ത്ര്യസമരത്തിന്റെ വിരോജ്വലപോരാട്ടത്തില്‍ എവിടെയും സാന്നിധ്യമില്ലാത്ത തീവ്ര ഹൈന്ദവ ഫാസിസ്റ്റുശക്തികളും അവരുടെ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടവും വ്യജനിര്‍മ്മിതികളിലൂടെ ഭാരതചരിത്രത്തെ വക്രീകരിക്കുകയാണ്. ജനാധിപത്യ രാഷ്ട്രത്തിന്റെയും മതേതര ഭാരത്തിന്റെയും ശില്‍പ്പിയാണ് നെഹ്‌റു. നെഹ്‌റുവിന്റെ ചരിത്രപരമായ സംഭാവനകളോട് ബിജെപി ഭരണകൂടം കാട്ടുന്ന അവഗണനയ്‌ക്കെതിരെ കാലം കണക്കും ചോദിക്കുക തന്നെ ചെയ്യും. നെഹ്‌റുവിയന്‍ ആശയങ്ങള്‍ക്കും സ്മരണകള്‍ക്കും എതിരായുള്ള സംഘപരിവാര്‍ കടന്നുകയറ്റത്തെ ശക്തമായി അപലപിക്കുന്നുയെന്നും അതിനെതിരെ നെഹ്‌റു സെന്ററിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *