സര്‍ക്കാര്‍ നിഷ്‌ക്രിയമായി നില്‍ക്കുകയാണ്. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന തെരുവ് നായ്ക്കളുടെ ശല്യം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍
പരിഹസിച്ചവരുണ്ട്. ഇന്ന് പതിനൊന്നുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. നിയമസഭയില്‍ നല്‍കിയ ഒരു ഉറപ്പുകളും സര്‍ക്കാര്‍ ഇതുവരെ പാലിച്ചില്ല. നമ്മുടെ കുഞ്ഞുങ്ങളെ തെരുവ് നായ്ക്കള്‍ക്ക് കടിച്ചുകീറാന്‍ ഇട്ട് കൊടുത്തിട്ട് നോക്കുകുത്തിയായി നില്‍ക്കുകയാണോ സര്‍ക്കാര്‍?