യുഡിഎഫ് ജൂണ്‍ 24ന് മണിപ്പൂര്‍ ദിനം ആചരിക്കും

Spread the love

മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ചും അവിടത്തെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജൂണ്‍ 24ന് യുഡിഎഫ് മണിപ്പൂര്‍ ദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറയിച്ചു. അതിന്റെ ഭാഗമായി അന്ന് ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ ജില്ല ആസ്ഥാനങ്ങളില്‍ സംഘടിപ്പിക്കും.

മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി ഭരണകൂടം ആരാധാനാലയങ്ങള്‍ക്കും ന്യൂനപക്ഷവിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണ്. രാജ്യത്തെ ഒരു സംസ്ഥാനം കഴിഞ്ഞ 50 ദിവസങ്ങളായി കലാപഭൂമിയാണ്. അവിടെ സമാധാന ശ്രമങ്ങള്‍ക്ക് പോലും മുതിരാതെയാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പലായനം ചെയ്തത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കേള്‍ക്കാനോ സംസാരിക്കാനോ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. മണിപ്പൂരില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തെ വര്‍ഗീയവത്കരിച്ച് കലാപത്തിലേക്ക് നയിച്ചതിന് പിന്നില്‍ ആര്‍എസ്എസ് അജണ്ടയുണ്ട്. അതിനാലാണ് സമാധനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി മുന്‍കൈയെടുക്കാത്തത്.

ആഭ്യന്തരമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്ന് മാത്രമല്ല, മണിപ്പൂരിലെ കലാപം കൂടുതല്‍ വഷളാകുകയാണ് ചെയ്തത്. 249 ല്‍പ്പരം ക്രൈസ്തവ ദേവാലയങ്ങളാണ് കലാപാകാരികള്‍ തകര്‍ത്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അക്രമം അടിച്ചമര്‍ത്തുന്നതിന് പകരം അക്രമികള്‍ക്ക് സഹായം നല്‍കുകയാണ്. മണിപ്പൂര്‍ ജനതയുടെ മൗലികാവകാശങ്ങള്‍പ്പോലും ഹനിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഹസ്സന്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *