സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാം. 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ രചന (കഥ, കവിത-മലയാളം) ജൂലൈ 31നകം [email protected] ഇ മെയിലിലോ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്ശന് കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഓ, തിരുവനന്തപുരം-695043 വിലാസത്തില്‍ തപാല്‍ മുഖേനയോ അയക്കണം. മുമ്പ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകള്‍ ഡി ടി പി ചെയ്ത്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ് എസ് എല്‍ സി/ ആധാര്‍/ വോട്ടര്‍), ബയോഡേറ്റ, വാട്സ്ആപ്പ് നമ്പര്‍ എന്നിവ സഹിതമാണ് നല്‍കേണ്ടത്. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്കാപ്പ് പേജിലും കവിയരുത്. ഫോണ്‍: 0474 2798440.