കേരള സര്‍വകലാശാലക്ക് കീഴില്‍ കൊട്ടാരക്കരയില്‍ ഐ എച്ച് ആര്‍ ഡി ആരംഭിച്ച അപ്ലൈഡ് സയന്‍സ് കോളജിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ബി എസ് സി സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം ഫിനാന്‍സ്, ബി കോം കോ-ഓപ്പറേഷന്‍, ബി എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്സുകളിലാണ് പ്രവേശനം നടത്തുന്നത്. കൊട്ടാരക്കര ഇ ടി സിയിലെ ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിങ് കോളജിനോട് ചേര്‍ന്നാണ് പുതിയ കോളജ് പ്രവര്‍ത്തിക്കുക.
കോളജ് തുടങ്ങുന്നതിനായി ഭൗതിക സാഹചര്യങ്ങളെല്ലാം തൃപ്തികരമാണെന്ന് സര്‍വകലാശാല പരിശോധക സംഘം വിലയിരുത്തുകയും സിന്‍ഡിക്കേറ്റ് യോഗം അഞ്ച് കോഴ്സുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. കൂടുതല്‍ തുക അനുവദിച്ച് പുതിയ ക്ലാസ് മുറികള്‍ നിര്‍മിക്കുമെന്നും പുതിയ കോഴ്സുകള്‍ അനുവദിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പുതിയ അപ്ലൈഡ് സയന്‍സ് കോളജിന് പുറമേ സര്‍ക്കാര്‍ നഴ്സിങ് കോളജ് കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ തെക്കന്‍ കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നായി കൊട്ടാരക്കര വികസിക്കും.