മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗസ്റ്റ് 3ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ ധര്‍ണ്ണ വക്കം പുരുഷോത്തമന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.