ലഹരി വർജന മിഷൻ നിയോജക മണ്ഡലതല ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Spread the love

യുവതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം: മന്ത്രി എം.ബി രാജേഷ്
ലഹരി വർജന മിഷൻ വിമുക്തി നിയോജക മണ്ഡലതല ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസർഗോഡ് ജില്ലയിലെ ബല്ലാ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. യുവതലമുറയെ ലഹരിയിൽ നിന്നു രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുതലുള്ള സ്ഥലം കണ്ടെത്തി നിയമ നടപടികളും ബോധവത്ക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കാനാണ് വിമുക്തി നിയോജക മണ്ഡലതല ക്യാമ്പ് ലക്ഷ്യമിടുന്നത്. ധാരാളം ആളുകൾ ലഹരി ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്താൻ മുന്നോട്ട് വരുന്നുണ്ട്. വാട്സാപിലൂടെയും മറ്റു സമൂഹിക മാധ്യമകളിലൂടെയും ഇത്തരം ഫോട്ടോകൾ അയയ്ക്കാനുള്ള സൗകര്യം എക്സൈസ് വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
അധ്യാപകർ ഭയന്ന് ഇക്കാര്യങ്ങൾ പറയാറില്ല. ഇത്തരം സംഭവങ്ങൾ കൃത്യമായി അധികൃതരെ അറിയിക്കണം. ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നവരെയാണ് ശിക്ഷിക്കേണ്ടത്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണം. ജാഗ്രത സമിതികൾ ശക്തമായും സജീവമായും പ്രവർത്തിക്കണം. ഉത്തരവാദിത്തപ്പെട്ടവരെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടും നടപടിയില്ലെങ്കിൽ മന്ത്രിയെ നേരിട്ട് അറിയിക്കണം. വിവരം അറിഞ്ഞിട്ടും നടപടി എടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. എക്സൈസ് ഇക്കാര്യത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *